ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം എന്നാ​ഗ്രഹിച്ചു, ഇനിയെന്ത് എന്ന ചോദ്യത്തിൽ നിന്നാണ് ഈ യാത്ര – എലിസബത്ത് ഉദയൻ

മനോധൈര്യവുംആത്മവിശ്വാസവും ഒത്തുചേർന്ന ജീവിതവുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ. ഭർത്താവ് ബാല ജീവിതം തിരിച്ചുപിടിക്കാൻ പ്രധാന കാരണമായത് ഭാര്യ എലിസബത്ത് അല്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ബാലയ്ക്ക് അത്രകണ്ട് താങ്ങും തണലുമായി എലിസബത്ത് കൂടെയുണ്ടായിരുന്നു. കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ സമയത്തും അതിനു ശേഷവും ഭാര്യയായിരുന്നു ബാലയുടെ ശക്തികേന്ദ്രം. എന്നാൽ അടുത്തിടെ മുതൽ ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.

എല്ലാരും അറിഞ്ഞിരുന്നല്ലോ, ഞാൻ ഒരു ടൂർ പോയിരുന്നു. ഡാഡിയും മമ്മിയുമായിട്ടാണ് പോയത്. ഏകദേശം ഏഴോളം രാജ്യങ്ങൾ നമ്മൾ വിസിറ്റ് ചെയ്തു. നല്ല അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു. ആ ട്രിപ്പ് അത്രയും ആവശ്യം ആയിരുന്നു. ഇനി എന്ത് എന്ന ചോദ്യത്തിൽ നിൽക്കുമ്പോഴാണ് അത്തരത്തിൽ ഒരു ട്രിപ്പ് നടത്തിയത്.

ഇനി എന്ത് എന്ന ചോദ്യത്തിൽ നിൽക്കുമ്പോഴാണ് ഇത്രയധികം രാജ്യങ്ങൾ കണ്ടത്. അപ്പോഴാണ് മനസിലായത് ഇനിയും കുറേയധികം കാഴ്ചകൾ ബാക്കി ആണ് എന്ന്. മുൻപൊക്കെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂട്ടുതൽ അടുക്കാനും പേടി ഉഉണ്ടായിരുന്നു ആ സമയത്തൊക്കെയും.

ആങ്ങനെ ഒരു സമയത്താണ് ഞാൻ ഇങ്ങനെ ഒരു ട്രിപ്പ് പോയത്, ഇനിയും കുറെ ട്രിപ്പ് നടത്തണമെന്നും, ഇനിയും കുറെ രാജ്യങ്ങളും അവിടുത്തെ കൾച്ചറും ഫുഡും ഒക്കെ എക്‌സ്‌പ്ലോർ ചെയ്യണം എന്നൊക്കെയും ആഗ്രഹങ്ങൾ ബാക്കിയാണ്. എന്തെങ്കിലും ഒരു ആഗ്രഹം ഉണ്ടെങ്കിൽ അല്ലെ നമുക്ക് ജീവിക്കാൻ പ്രചോദനം ഉണ്ടാകൂ. ഇപ്പോൾ അത്തരത്തിൽ കുറെ ആഗ്രഹങ്ങൾ എന്റെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. അതിനു തുടക്കം കുറിച്ചതാണ് ഈ യാത്രയിലൂടെ. ഇനിയും ഒരുപാട് യാത്രകൾ ജീവിതത്തിൽ നടത്താൻ ബാക്കിയുണ്ട്- എല്ലാ യാത്രകളുടെയും വിശേഷങ്ങൾ ഒരു വ്ലോഗ് ആയി പങ്കിടണം എന്നാണ് എന്റെ ആഗ്രഹം.