പിണറായിക്ക് തിരിച്ചടി, തോമസ് ഐസക്കിനെതിരെയും എംഎ ബേബിക്കെതിരെയും ​ഗുരുതര ആരോപണം

പിണറായിയെ പൂട്ടാനുറച്ച് ഇഡി. കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുന്ന നിർണ്ണായക നീക്കങ്ങളാണ് കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നും നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തി എന്നും കൂടാതെ നിക്ഷേപങ്ങൾ കണക്കിൽ കവിഞ്ഞ് ഉണ്ടെന്നും ആണ്‌ പരാതി. കേന്ദ്ര ഏജൻസികൾ പിണറായി വിജയനെതിരെ അന്വേഷണം നടത്തുകയാണ്. ദിലീപ് രാഹൂലൻ എന്ന കുപ്രസിദ്ധ അഴിമതിക്കാരനായ വ്യവസായിയിൽ നിന്നും പിണറായി വിജയൻ രണ്ട് കോടി വാങ്ങിയെന്ന സംഭവമാണ് ഇപ്പോൾ അന്വേഷണത്തിൽ ഉള്ളത്.

സിപിഎം സെക്രട്ടറിയേറ്റുമാർക്ക് താമസിക്കാൻ സൗജന്യമായി വീടുകൾ നിർമ്മിക്കുന്ന പദ്ധതിക്കായി എട്ടുകോടി വാങ്ങിയെന്നതാണ് മറ്റൊരു ആരോപണം. പ്രളയത്തിൽ അകപ്പെട്ട് വീടും കുടിലുമില്ലാത്തവർക്ക് വീടു നൽകാതിരിക്കുമ്പോഴാണ് കോടികൾ മുടക്കി ഇവർക്ക് സുഖവാസ കേന്ദ്രങ്ങൾ പണിയുന്നത്. പിണറായി വിജയന്റെ ഭാര്യ കമലയുടെ പേരിലുള്ള കമല ഇന്റർനാഷ്ണലിനു 70കോടി രൂപ കള്ളപണം കിട്ടി എന്ന കാര്യവും ഇഡി അന്വേഷിക്കുന്നുണ്ട്.

മന്ത്രി തോമസ് ഐസക്കിനെതിരെയും എംഎ ബേബിക്കെതിരെയും ​ഗുരുതരമായ ആരോപണങ്ങൾ ഇഡിയിലെത്തിയിട്ടുണ്ട്. മന്ത്രി തോമസ് ഐസക് ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖേന 16 കോടി വിദേശത്ത് നിന്നും കൊണ്ടുവന്നെന്ന ആരോപണം ഉണ്ട്. ഇത് അഴിമതിയാണെന്നും വിദേശ നാണയ ട്ട ലംഘനമാണെന്നും പരാതിയിൽ പറയുന്നു. എംഎ ബേബി സ്വരലയ പദ്ധതിയുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയിരിക്കുന്നു. ഇതും അന്വേഷിക്കുന്നുണ്ട്. സിപിഎംമിന്റെ നെടും തൂണുകളായ മൂന്നുപേർക്കെതിരെയാണ് അന്വേഷണം. ക്രൈം നന്ദകുമാർ കൊടുത്ത പരാതിയിലാണ് അന്വേഷണം.