ബിജെപിയുടെ പെട്ടി കാലിയാണ്,ആ വോട്ട് എങ്ങോട്ട് പോയി?- ഇ.പി ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫിന് കിട്ടേണ്ട വോട്ട് എൽഡിഎഫിന് തന്നെ ലഭിച്ചെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. ബിജെപിയുടെ വോട്ട് എവിടെ പോയെന്നും കിട്ടേണ്ട വോട്ട് പോലും ബി.ജെ.പിക്ക് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാർഥിയ്ക്ക് നിലവിൽ നല്ല ലീഡാണെന്നും മുഴുവൻ ഫലവും വരട്ടെയെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയില്‍ പിതാവ് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍. മണ്ഡലത്തിലെ അവസാന അങ്കത്തില്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. ഈ കണക്കാണ് ചാണ്ടി മറികടന്നിരിക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 36,400 വോട്ടിന്‍റെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്.