പുഴവെള്ളം ഫ്രഷാക്കി വില്ക്കും, കുപ്പിക്ക് 20 രൂപ, ഈരാ ഫ്രഷ് മിനറൽ വാട്ടർ, Era Fresh, Kochi

ഈരാ ഫ്രഷ് എന്ന ആലുവയിലെ കോർപ്പറേറ്റ് കമ്പിനി പ്രവർത്തിക്കുന്നത് നിയമം ലംഘിച്ച്. പുഴയിൽ നിന്നും ഇവർ വൻ തോതിൽ വെള്ളം എടുക്കുന്നത് നിയമ വിരുദ്ധം എന്ന് തദ്ദേശ സ്വയം ഭരണ അധികാരികൾ വ്യക്തമാക്കുന്നു. മലിന ജലം എടുത്ത് മിനറൽ വാട്ടർ ആക്കുന്നു എന്ന വാർത്തയും പിന്നീട് അത് കർമ്മ ന്യൂസ് തെളിയിച്ചും കാണിച്ചിരുന്നു. തുടർന്ന് ഈരാ ഫ്രഷ് കമ്പിനിക്കാർ അവകാശപ്പെട്ടത് ഏത് മലിന ജലം എടുത്താലും ശാസ്ത്രീയമായി  ശൂചീകരിച്ചാണ്‌ അത് കുപ്പിവെള്ളം ആക്കുന്നത് എന്നാണ്‌. പുഴയിൽ നിന്നും വെള്ളം എടുത്താലും ശാസ്ത്രീയമായി പ്ളാന്റിൽ ശുചീകരിച്ചാൽ മിനറൽ വാട്ടർ ആകും എന്നും അവകാശം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു

പൊതു സ്രോതസുകളിൽ നിന്നും ഇത്തിരി ജലം പമ്പ് ചെയ്ത് കർഷകർക്ക് കൃഷി നനയ്ക്കണം എങ്കിൽ പോലും നിയമം അനുവദിക്കുന്നില്ല. തദ്ദേശ സ്ഥാപനത്തിന്റെ മുൻ കൂർ അനുമതി ആവശ്യമാണ്‌. അല്ലെങ്കിൽ മോട്ടർ അടക്കം കണ്ടുകെട്ടി പൊതുമുതൽ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ കേസ് വരെ എടുക്കും. പൊതു സ്രോതസുകളിൽ നിന്നും എന്തിനു ജലം ശേഖരിക്കണം എങ്കിലും അനുമതി വേണം. കാരണം പുഴയും ജലവും നാടിന്റെ പൊതുവായ സ്വത്താണ്‌. വന നിയമങ്ങളേക്കാൾ അതി സക്തമാണ്‌ പുഴയുമായി ബന്ധപ്പെട്ട നിയമവും തീര ദേശ നിയമവും. ഇങ്ങിനെ ഇരിക്കെയാണ്‌ 10 ഇഞ്ചിന്റെ പൈപ്പ് ഉപയോഗിച്ച് ഈരാ ഫ്രഷ് എന്ന കമ്പിനി പുഴ വെള്ളം അടിച്ച് കയറ്റി മിനറൽ വാട്ടർ ആക്കി വില്ക്കുകയും കോടികൾ ഉണ്ടാക്കുകയും ചെയ്യുന്നത്. ഒരു ലിറ്റർ വെള്ളത്തിന്റെ ഉല്പാദന ചിലവ് 3 മുതം 5 രൂപവരെയാണ്‌.ഇത് 8 രൂപ മുതൽ 10 രൂപയ്ക്ക് വരെ ഹോൾ സെയിലായി കമ്പിനിക്കാർ വില്ക്കുന്നു. ഈ കുപ്പിവെള്ളമാണ്‌ പിന്നീട് 20 രൂപയ്ക്ക് നമുക്ക് കിട്ടുന്നത്. എന്നാൽ ഇങ്ങിനെ ചെയ്യണം എങ്കിൽ മിനറൽ വാട്ടർ കമ്പിനിക്ക് സ്വന്തമായ ജല സ്രോതസ് ഉണ്ടാകണം.ലൈസൻസ് കിട്ടാൻ പേരിനു 2 കിണറും കുത്തിയിട്ട് ഭൂമിക്കടിയിലൂടെ കൂറ്റൻ പൈപ്പുകൾ മാന്തിയിട്ട് പുഴയിൽ നിന്നും വെള്ളം എടുത്ത് വിറ്റാൽ അത് പൊതു സ്വത്തും വെള്ളവും കൊള്ള ചെയ്യലാണ്‌.

ഈര ഫ്രഷ് വെള്ളം എടുക്കുന്ന  ഈ പുഴയിൽ അറവ് ശാലയിലെ മാലിന്യം തള്ളുന്നതും കന്നുകാലികൾടെ ബോട്ടി ഇറച്ച് കച്ചവടക്കാർ വൃത്തിയാക്കുന്നതും എല്ലാം കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു.തുടർന്ന് വാർത്ത റിപോർട്ട് ചെയ്ത് റിപോർട്ടർക്കെതിരെ കൊല്ലും കൊലവിളി ഭീഷണിയും ഉണ്ടായി. പോലീസിനെ ഉപയോഗിച്ചും റിപോർട്ടറേ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

ഇതോടെയാണ്‌ കർമ്മ ന്യൂസ് ചെയ്ത വാർത്ത കൂടുതൽ ശരി എന്നും കൃത്യവും എന്ന് തെളിയിക്കാൻ തുടർ വാർത്തകൾ ചെയ്തത്. പുഴയിൽ നിന്നും വെള്ളം എടുക്കുന്നില്ലെന്ന് അവകാശപ്പെട്ട കമ്പിനിയുടെ പുറകിൽ തോണികളിൽ എത്തി കർമ്മ ന്യൂസ് സംഘം 10 ഇഞ്ചിന്റെ വെള്ളം അടിക്കുന്ന പൈപ്പും മോട്ടർ ഹൗസും പുറത്ത് വിട്ടിരുന്നു. ഇതോടെ ഈര ഫ്രഷ് നാണംകെടുകയായിരുന്നു. ഇപ്പോൾ ഇവർക്കെതിരേ പുറത്ത് വന്നിരിക്കുന്നത്…അനധികൃതമായാണ്‌ പുഴവെള്ളം ശേഖരിക്കുന്നതും പുഴയിലേക്ക് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചതും എന്നാണ്‌. ഇവിടെ പമ്പ് ഹൗസ് പണിതതും നിയമം ലംഘിച്ചാണ്‌. ഈരാ ഫ്രഷിന്റെ ഈ പംമ്പ് ഹൗസിനു പഞ്ചായത്ത് കെട്ടിട ലൈസൻസ് നല്കിയിട്ടില്ല. കെട്ടിട നമ്പർ ഇല്ലാത്ത കൂറ്റൻ മോട്ടോർ ഹൗസിലേക്ക് അങ്ങിനെ വൈദുതി എത്തിച്ചു എന്നത് ദുരൂഹമാണ്‌. അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് കർമ്മ ന്യൂസ് പുറത്ത് കൊണ്ടുവരും എന്നും റിപോർട്ടർ സിജോ കെ രാജൻ പറയുന്നു.