കാലാവസ്ഥ വ്യതിയാന മാണെങ്കിൽ മാമനോട് പറയു റോഡ് മുഴുവൻ പന്തലിടാൻ..

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊട്ടത്തരം പറഞ്ഞ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനു ഇവാ ശങ്കറിന്റെ കുറിക്ക് കൊള്ളുന്ന മറുപടി.

ആ കാലാവസ്ഥയുടെ പേര് അഴിമതി, കൈക്കൂലി, നിലവാരം കുറഞ്ഞ മോശം നിർമ്മാണം, എന്ന് കൂടി അർത്ഥമുണ്ട് മിനിസ്റ്റർ- എന്ന് ഇവാ ശങ്കർ പറയുന്നു.

ഭൂമിയിൽ കേരളത്തിൽ മാത്രമാണല്ലോ മഴയും റോഡും ഉള്ളത്. മറ്റുള്ള രാജ്യത്തൊന്നും ഇല്ലാത്ത എന്ത് പുതിയ കാലാവസ്ഥയാണ് കേരളത്തിൽ മാത്രം ഉള്ളത്?? അപ്പോൾ പാലാരിവട്ടം പാലം പൊളിഞ്ഞതും, കൂളി മൂട് പാലം തകർന്നു വീണതും, ആലുവ പെരുമ്പാവൂർ റോഡു തകരാൻ കാരണം അവിടെ മാത്രമായി ഒരു പ്രത്യേകതരം കാലാവസ്ഥയായിരിക്കും അല്ലെ?

കണ്ണ് തുറന്നൊന്നു നോക്കണം റിയാസ്. pwd റോഡുകൾ മുഴുവൻ കുളങ്ങളാണ് …
നിങ്ങൾ ദിവസവും കടന്നു പോകുന്ന തിരുവനന്തപുരം നഗരത്തിലെ തന്നെ റോഡുകൾ പലയിടത്തും തകർന്ന അവസ്ഥയിലാണ്. യാത്ര ചെയ്യുവാൻ ജനങ്ങൾ ഏറെ ബുന്ധിമുട്ടു അനുഭവിക്കുന്നുണ്ട്..

കാലാവസ്ഥ അല്ല, മഴയും വെള്ളകെട്ടും ആണ് റോഡിന്റെ തകർച്ചക്ക് കാരണം. മഴ എല്ലാ ഇടത്തും ഒരുപോലെയാണ് ഉണ്ടാവുക. ചില സ്ഥലങ്ങളിൽ മാത്രം,റോഡുകൾ തകരുകയും കുഴിയുകയും ചെയ്യുന്നത് വേണ്ടത്ര ടാർ ചേർക്കാത്തതും,എസ്റ്റിമേറ്റ് പ്രകാരമുള്ള കല്ല് റോഡിനടിയിൽ ഇടാത്തതിനാലും ആണെന്ന് ഏതു പൊട്ടനും അറിയാം.

ഇനി അഥവാ നിങ്ങൾ പറയുന്നതുപോലെ കാലാവസ്ഥയോ കാലാവസ്ഥ വ്യതിയാനമോ ആണ് റോഡി ന്റെ തകർച്ചക്ക് കാരണമെങ്കിൽ റോഡു മുഴുവൻ പന്തൽ ഇട്ടാൽ മതി..എന്ന് മാമനോട് ഒന്ന് പോയി പറയു. അപ്പോൾ ജനങ്ങൾക്ക്‌ മഴ നനയാതെ യാത്രയും ചെയ്യാം റോഡുകൾ തക രുകയുമില്ല.. ഇവാ ശങ്കർ പറയുന്നു.