ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി. ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി കൈക്കൂലി വാങ്ങി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെബി സിങിനെ സിബിഐ അറസ്റ്റ് ചെയ്തു

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്‌സിക്യുട്ടീവ് ഡയറക്ടറായ കെബി സിങ് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിന്മേലാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.

കേസില്‍ കെബി സിങ്ങിനെക്കൂടാതെ നാലുപേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയാണ് ഗെയില്‍.