വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുകെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടു

ന്യൂഡല്‍ഹി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുകെ സന്ദര്‍ശിക്കുന്നതിനായി യാത്ര തിരിച്ചു. സന്ദര്‍ശനത്തില്‍ വിദേശ കാര്യ സെക്രട്ടറി ജെയ്മസ് ക്ലമര്‍ലിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഇന്ത്യാ സന്ദര്‍ശനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

ഇന്ത്യ ബ്രിട്ടനുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രമായ നയതന്ത്ര സഹകരണം ആരംഭിച്ചത് 2021ലാണ്. 2030 ഓടെ വിവിധ മേഖലയില്‍ സഹകരണം വിപുലീകരിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് കരുത്ത് പകരുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിരവധി അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിലൂടെ സാധിച്ചുവെന്നും. ലോക രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ യുകെ സൗഹൃദത്തെ വീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയും വ്യക്തമാക്കി.