വയ്യാത്ത പെണ്‍കുട്ടി അല്ലേ.. അവള്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യമാണ് കൂടുതലും കേട്ടത്..; വനിത ദിനത്തില്‍ ഫാത്തിമ അസ്ല പറയുന്നു

വനിത ദിനത്തോട് അനുബന്ധിച്ച് ഫാത്തിമ അസ്ല ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അവള്‍ക്ക് മിണ്ടാതെ ഇരുന്നൂടെ.. എന്തിന്റെ കേടാ ‘എന്ന് അടുപ്പമുള്ള പലരും ഇപ്പോഴും ഞാന്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞു നടക്കാറുണ്ട്..’നിനക്ക് മക്കളുണ്ടാവില്ല’ ന്ന് ഓര്‍മിപ്പിച്ചപ്പോഴൊക്കെ ഞാന്‍ എല്ലാരെയും പോലെ ആഗ്രഹങ്ങളുള്ള പെണ്‍കുട്ടി ആണെന്നോ ആ വാക്ക് കാരണം ഞാന്‍ അനുഭവിക്കേണ്ടി വരുന്ന emotional trauma എന്തായിരിക്കുമെന്നോ ആരും ചിന്തിച്ചിട്ടില്ല..- ഫാത്തിമ അസ്ല ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം, പല തവണ ഒരുപാട് ഇടങ്ങളിലായി പറഞ്ഞ കാര്യമാണ്.. പക്ഷെ, തിരിഞ്ഞ് നോക്കുമ്പോള്‍ വീണ്ടും വീണ്ടും പറയണം എന്ന് തോന്നുന്നു.. ഒരു പെണ്‍കുട്ടി ആയിരിക്കുക എന്നത് തന്നെ യുദ്ധമാണ്, എല്ലാ കാഴ്ച്ചപ്പാടുകളോടും പട വെട്ടി മാത്രമേ അവള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുള്ളൂ.. അതിലും ബുദ്ധിമുട്ട് ഒരു disabled women ആയിരിക്കുക എന്നതാണ്.. ‘വയ്യാത്ത പെണ്‍കുട്ടി അല്ലേ.. അവള്‍ എങ്ങനെ ജീവിക്കും ‘ എന്ന ചോദ്യമാണ് കൂടുതലും കേട്ടത്.. പറ്റുന്ന അത്രയും പഠിച്ചിട്ടും സ്വന്തമായി ഒരു space ഉണ്ടാക്കി എടുത്തിട്ടും ഈ ചോദ്യത്തിന് കുറവില്ല എന്നത് തന്നെയാണ് അത്ഭുതം..സ്വന്തത്തോട് ഏറ്റവും സ്‌നേഹം തോന്നേണ്ട പ്രായത്തിലൊക്കെയും മറ്റുള്ളവരുടെ തുറിച്ചു നോട്ടവും കുത്തുവാക്കുകളും കേട്ട് കണ്ണാടിയില്‍ പോലും നോക്കാന്‍ പറ്റാതെ, എനിക്ക് ആഗ്രഹമുള്ള വസ്ത്രം പോലും ധരിക്കാതെ ഇരുന്നിട്ടുണ്ട്..എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍ ‘വയ്യാത്തതല്ലേ..

അവള്‍ക്ക് മിണ്ടാതെ ഇരുന്നൂടെ.. എന്തിന്റെ കേടാ ‘എന്ന് അടുപ്പമുള്ള പലരും ഇപ്പോഴും ഞാന്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞു നടക്കാറുണ്ട്..’നിനക്ക് മക്കളുണ്ടാവില്ല’ ന്ന് ഓര്‍മിപ്പിച്ചപ്പോഴൊക്കെ ഞാന്‍ എല്ലാരെയും പോലെ ആഗ്രഹങ്ങളുള്ള പെണ്‍കുട്ടി ആണെന്നോ ആ വാക്ക് കാരണം ഞാന്‍ അനുഭവിക്കേണ്ടി വരുന്ന emotional trauma എന്തായിരിക്കുമെന്നോ ആരും ചിന്തിച്ചിട്ടില്ല.. Accessibltiy യും പൊതുഇടങ്ങളിലെ ഞങ്ങളുടെ privacy യും ഏറ്റവും വലിയ പ്രശ്‌നമായിരിക്കെ തന്നെ സഹതാപം കൂട്ടി കലര്‍ത്തിയ ആശ്വാസവാക്കുകളും body shaming ഉം disabled women ആയത് കൊണ്ട് മാത്രം ഞങ്ങള്‍ക്ക് നഷ്ട്ടപെട്ട ബന്ധങ്ങളും അവസരങ്ങളും ‘ജീവിതം തരാന്‍ വെമ്പി നില്‍ക്കുന്ന’ ഞങ്ങളെ കൗതുകവസ്തുക്കളായി കാണുന്നവരെയുമൊക്കെ face ചെയ്താണ് ഞങ്ങള്‍ ഓരോരുത്തരും മുന്നോട്ട് വരുന്നത്..

എന്നെ വായിക്കുന്ന disabled പെണ്കുട്ടികളോടാണ്.. നിങ്ങള്‍ കടന്ന് പോവുന്ന ഓരോ വഴികളും എനിക്ക് മനസ്സിലാവും.. നിങ്ങള്‍ അനുഭവിക്കുന്ന emotional േൃമumas എനിക്ക് അറിയാം.. പക്ഷെ കുഞ്ഞുങ്ങളെ, അതിനെയൊക്കെ അതിജീവിക്കേണ്ടതും മുന്നോട്ട് വരേണ്ടതും നിങ്ങളുടെ മാത്രം ആവശ്യമാണ്..അതിന് നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയുള്ളു.. എന്നെ ഇപ്പൊ നിങ്ങള് കേട്ടിരിക്കുന്നത് പോലെ നാളെ നിങ്ങളെ മറ്റുള്ളവര്‍ കേട്ടിരിക്കുന്ന നാളെകളെ സ്വപ്നം കാണൂ.. നിങ്ങളെല്ലാം അതിജീവിക്കും, നിലാവാകും