പ്ലാസ്റ്റിക് സർജറിയും കുട്ടിയുടപ്പുമൊന്നും ഇട്ടില്ലെങ്കിലും സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ

കാവ്യമാധവന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള പുത്തൻ പോസ്റ്റാണ് വൈറലായി മാറുന്നത്. കാവ്യയുടെ ഫാൻസ് ​ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്കു ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നേ ധാരാളം, എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഒരു ചിത്രവും പേജിലൂടെ പങ്കിട്ടിരിക്കുന്നത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകൾ പങ്കിട്ടുകൊണ്ടാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.