വേദനയും സഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇൻറർവ്യുകളും കെെവിട്ട് പോവുകയും ചെയ്തു

ഷൈൻ ടോം ചാക്കോയ്ക്കെതിരെ വൻ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിലൂടെ വന്നത്. വെയിൽ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി ഷൈൻ ടോം ചാക്കോ നൽകിയ ഇൻറർവ്യൂ ആയിരുന്നു ഇത്തരം വിമർശനനങ്ങളും ട്രോളുകളും ഉയർന്ന് വരാൻ ഇടയാക്കിയത്.
മദ്യപിച്ചിട്ടാണ് ഷൈൻ അഭിമുഖത്തിൽ പങ്കെടുത്തത് എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഈ സംഭവത്തിൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ സഹോദരൻ ജോ ജോൺ ചാക്കോ. സത്യാവസ്ഥ അറിയാതെ വിമർശിക്കുന്നവർക്ക് തക്കതായ മറുപടിയും ഷൈൻ ടോം ചാക്കായോടെ സഹോദരൻ നൽകുന്നു. ദ ക്യൂവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.

ട്രോളുകൾ ഷെെൻ ടോമിൻറെ ഇൻറർവ്യു സത്യം എന്താണ് ? തല്ലുമാല, ഫെയർ & ലൗലി എന്നീ സിനിമകളിൽ ഫെെറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ഷെെൻ ടോം ചാക്കോയുടെ കാലിന് ഒടിവ് സമ്പവിക്കുന്നു. ശേഷം ഡോക്ടർ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ പെയിൻ കില്ലറുകൾ കഴിച്ച് സഡേഷനിൽ വിശ്രമിക്കുകയായിരുന്ന ഷെെൻ ടോമിനോട് വെയിൽ സിനിമക്ക് വേണ്ടി ഇൻറർവ്യു കൊടുക്കാൻ സിനിമയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെടുന്നു.

പക്ഷെ അവിടെ ഒരു ഇൻറർവ്യുവിന് പകരം 16 ഇൻറർവ്യുകൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷൻ മൂലമുള്ള ക്ഷീണവും കാരണം പല ഇൻറർവ്യുകളും കെെവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇൻറർവ്യുന് പങ്കെടുത്തു എന്ന പേരിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓൺലെെൻ സദാചാര പോലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഷെെൻ ടോമുമായി ബന്ധപ്പെട്ട ഇൻറർവ്യുവിൽ സമ്പവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു