വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

മാനന്തവാടി. വയനാട്ടില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. ഏക പോംവഴി ആനയെ മയക്കുവെടി വയ്ക്കുക മാത്രമാണ്. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കുവാന്‍ സാധിക്കുന്നില്ല.

വയനാട്ടിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ട്. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ട്രാക്ടര്‍ ഡ്രൈവറായ അജീഷാണ് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അജിയുടെ പുറകെ ഓടിയ ആന വീടിന്റെ മതില്‍ തര്‍ത്തെത്തിയാണ് ആക്രമിച്ചത്.

അജീഷ് രാവിലെ പണിക്കാരെ കൂട്ടുവനായി പോയതാണ്. ഇതിനിടെ ആനയെ കണ്ട അജീഷ് രക്ഷപ്പെടാനായി അടുത്ത വീട്ടിലേക്ക് കയറി. ഈ വീട്ടില്‍ കുട്ടികള്‍ അടക്കം നാലുപേരുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും അജീഷിന് ഓടാന്‍ സാധിച്ചില്ല.