കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി. കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. അപകടത്തില്‍ നിരവധി വിദ്യാര്‍തികള്‍ക്ക് പരിക്കേറ്റു. ടെക് ഫെസ്റ്റിന് കൂടെ ശനിയാഴ്ച വൈകിട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ഗാനമേളയിലാണ് അപകടം സംഭവിച്ചത്.

മഴ പെയ്തതോടെ പുറത്ത് നിന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടികയറിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ശനിയാഴ്ച. കുസാറ്റില്‍ ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

നിരവധി വിദ്യാര്‍ഥികള്‍ അപകടം സംഭവിക്കുനമ്പോള്‍ ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് പുറത്തുനിന്നവര്‍ ഇരച്ചുകയറുകയായിരുന്നു. അപകടത്തില്‍ ശ്വാസം കുട്ടാതെ നിരവധി വിദ്യാര്‍ഥികള്‍ കുഴഞ്ഞു വിണു. അപകടത്തില്‍ പരിക്കേറ്റവരെല്ലാം വിദ്യാര്‍ഥികളാണെന്നാണ് വിവരം.