![dileep new](https://thekarmanews.com/wp-content/uploads/2020/04/dileep-new.jpg)
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ് . കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന ഒരു രസകരാമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. രാത്രിയിൽ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സെറ്റില്‍ കറണ്ടുപോയി. ഇരുട്ടില്‍ കാവ്യമാധവനെയും സംയുക്തവര്‍മ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റില്‍ ആകെ ബഹളമായി.
കറണ്ടു വന്നപ്പോള്‍ അടുത്ത് നിന്ന ദിലീപിനെയായിരുന്നു കാവ്യയും സംയുക്തയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചപ്പോള്‍ ദിലീപിന് വിഷമമായി. തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങള്‍ ഡാന്‍സ് മാസ്റ്ററുടെ അടുത്തായിരുന്നുവെന്ന് പറഞ്ഞു. ദിലീപ് അല്ലെന്ന് താരവും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവില്‍ പ്രശ്നം പരിഹരിച്ച് വിണ്ടും ഷൂട്ടിംഗ് തുടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും കറണ്ട് പോയി. പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു. തന്നെ കയറിപിടിച്ച ആളിന്റെ കരണത്ത് സംയുക്ത വര്‍മ പൊട്ടിച്ചതായിരുന്നു അത്. കറണ്ട് വന്നപ്പോള്‍ കവിള്‍തടം പൊത്തിപിടിച്ചു നില്ക്കുന്ന ഗീതു മോഹന്‍ദാസിനെയാണ് എല്ലാവരും കണ്ടത്. രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. ഏതായാലും സെറ്റിലുള്ളവര്‍ക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായിരുന്നു അത്.