പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; കെ.എം ഷാജി

പിണറായിയെ വിമർശിച്ചാൽ മൂക്കിൽ കേറ്റുമോ..പിണറായി വിജയൻ എന്ന ചിരിക്കാത്ത നേതാവിന്റെ പേർ തലക്കനം ഉള്ള ധാർഷ്ട്യക്കാരനോ..ഇരട്ട ചങ്കൻ എന്ന ഒരു മനുഷ്യൻ ശരിക്കും ഉണ്ടോ..ഇതെല്ലാം കുറെ ഇടത് പക്ഷക്കാർ കെട്ടി ചമച്ച കാര്യങ്ങളാണ്‌. പിണറായി ഇതാ വിമർശനങ്ങൾ ഏറ്റ് കോപാകുലൻ ആകുന്നു എന്ന് മാത്രമല്ല മറുപടിയുടെ കൂരമ്പുകൾ ഏറ്റ് പിടയുകയും ചെയ്യുന്നു. തന്നെ വികൃത മനസ് എന്ന് ആക്ഷേപിച്ച കെ.എം ഷാജി പിണറായി വിജയനെതിരെ മറുപടി പറയുന്നു. എന്തു പറഞ്ഞാലും പണത്തിന്റെ കണക്ക് ചോദിച്ചാൽ പോലും കൊറോണ കൊറോണ എന്ന പരിച ഉയർത്തുന്ന മുഖ്യമന്ത്രിക്ക് ഈ സമയത്ത് ലഭിക്കുന്ന വലിയ വിമർശനം ആണിത്. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കുതല്ല കേരളം എന്ന് ആമുഖമായി കെ.എം.ഷാജി പറയുന്നു.എം.കെ. മുനീർ എംഎൽഎയുടെ വീട്ടിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ചോദിക്കാനും അവകാശമുണ്ടെന്ന് കെ.എം. ഷാജി. കൊടുത്താൽ മാത്രം മതിയോ, ചോദിക്കേണ്ട എന്നാണോ നിലപാട്. ലീഗ് പണം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു, പിന്നെ ചോദിക്കുന്നതിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രമുണ്ട്. ദുരുതാശ്വാസ നിധിയിൽനിന്ന് ഒരു ഇടതുപക്ഷ എംഎൽഎയ്ക്കും സിപിഎം നേതാവിനും ബാങ്കിലെ കടം തീർക്കാൻ പണം നൽകി. ശമ്പളമില്ലാത്ത എംഎൽഎയായിട്ടും പണം നൽകി. ഗ്രാമീണ റോഡ് നന്നാക്കാൻ ദുരിതാശ്വാസ നിധിയിൽനിന്ന് 1000 കോടി രൂപ നൽകി. 2 കോടി രൂപയാണ് ഷുഹൈബിന്റെയും ഷുക്കൂറിന്റെയും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിന് നൽകിയത്. ഈ പണം എവിടെനിന്നാണെന്ന് മുഖ്യമന്ത്രി പറയണം. അഭിഭാഷകർക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നല്ല. മുഖ്യമന്ത്രി ഇപ്പോൾ പ്രസിദ്ധിയുടെ ഒരു മായാ വലയത്തിൽ ആയിരുന്നു. എന്തായാലും ആ വല കണ്ണികൾ പ്രതിപക്ഷം പൊട്ടിക്കുകയാണ്‌. സ്വപ്ന ലോകത്ത് നിന്നും പിണറായി വിജയനെ കേരളത്തിൽ നടക്കുന്നതിന്റെ യാഥർഥ്യത്തിലേക്ക് ഇറക്കുകയാണ്‌.

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു എല്ലാവരും പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച കെ.എം.ഷാജിക്കു മുഖ്യമന്ത്രി ഇന്നലെ മറുപടി നൽകിയിരുന്നു. ഷാജിയുടെ പ്രസ്താവന അമ്പരപ്പുളവാക്കിയെന്നും ഒരു പൊതുപ്രവർത്തകനിൽനിന്നു പ്രതീക്ഷിക്കാൻ കഴിയുന്ന വാക്കുകളല്ല അതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ഇതിനു മറുപടിയായാണ് ഷാജി ഇന്ന് വാർത്താസമ്മേളനം വിളിച്ചത്.

കോവഡ് കാലത്ത് ആരും രാഷ്ട്രീയം നിരോധിച്ചിട്ടില്ല. അവസാന ശ്വാസം വരെ പോരാടും. കണക്കു ചോദിക്കാനുള്ള അവകാശമുണ്ട്. ഇവിടെ ജനാധിപത്യ സംവിധാനമാണെന്നും ഷാജി പറഞ്ഞു. പ്രളയ ഫണ്ടിലേക്ക് 8000 കോടി രൂപ ലഭിച്ചു. അടിയന്തര ആശ്വാസം (Immediate relief) എന്നു പറഞ്ഞാണ് പ്രളയ ഫണ്ടിലേക്കു പണം വാങ്ങിയത്. 20–7–2019 വരെ 2000 കോടിയാണ് ചിലവഴിച്ചത്. ബാക്കിയായി 5000 കോടിയിലധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലുണ്ട്. പ്രളയം കഴിഞ്ഞ് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു.കാക്കനാട്ടെ സഖാവ് പണം അടിച്ചു മാറ്റുമ്പോൾ ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം ലഭിക്കാതെ വയനാട്ടിൽ ഒരാൾ ആത്മഹത്യ വരെ ചെയ്തു. പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും പഴയ മുഖം ആരും മറന്നിട്ടില്ലെന്നും ഷാജി പറഞ്ഞു.