മോസ്കും ഖുറാനും നിരോധിക്കുമെന്ന് പ്രഖ്യാപിച്ച ഗീർട്ട് വൈൽഡേഴ്‌സ് ഡച്ച് പ്രധാനമന്ത്രി പദത്തിലേക്ക്

ഇന്ത്യ നിറയേ ജനാധിപത്യം ആണെന്നും പാക്കിസ്ഥാൻ 100% ഭീകര രാജ്യമാണെന്നും പ്രഖ്യാപിച്ച ഗീർട്ട് വൈൽഡേഴ്‌സ് നെതർലാന്റ് പ്രധാനമന്ത്രി പദത്തിലേക്ക്. ലോകത്ത് ഇപ്പോൾ ഇസ്ളാം മത വിഭാഗത്തിനെല്ലാം വലിയ ഒരു ഞെട്ടലും ആശ്ചര്യവുമാവുകയാണ്‌ ഒരു ഇസ്ളാമിക വിരുദ്ധൻ നെതർലാന്റ് എന്ന ഡച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. കടുത്ത ഇസ്ളാമിക വിരോധിയാണ്‌ പുതുതായി വരാൻ പോകുന്ന ഗീർട്ട് വൈൽഡേഴ്‌സ്. എങ്ങിനെ ഇയാളുടെ പാർട്ടി നെതർലാന്റിൽ ഏറ്റവും വലിയ പാർട്റ്റിയായി മാറി എന്ന് ഇപ്പോൾ മുസ്ളീം സംഘടനകൾ പരസ്പരം ലോകമാകെ ചോദിക്കുന്നു.

ഗീർട്ട് വൈൽഡേഴ്‌സ് എന്ന നെതർലാന്റിലെ ഏറ്റവും ഭൂരിപക്ഷം നേടിയ പാർട്ടി നേതാവിന്റെ വിശേഷം അവിടെയും തീരുന്നില്ല. 2022ൽ, മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ ബിജെപിയുടെ നൂപൂർ ശർമ്മയെ അദ്ദേഹം ന്യായീകരിച്ചു.നുപൂർ ശർമ്മ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലെന്നും എതിരാളികൾ ചുമ്മാ കിടന്ന് കുരക്കുന്നത് അല്ലാതെ ഒന്നും ചെയ്യാൻ ആകില്ലെന്നും അന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലെ ബിജെപി പാർട്ടിയുടെ വലിയ ഫാൻ കൂടിയാണ്‌ ഡച്ച് നേതാവും ഭാവി പ്രധാനമന്ത്രിയുമായ ഗീർട്ട് വൈൽഡേഴ്‌സ്.കാശ്മീരിൽ ആർട്ടിക്കിൾ 370 നിരോധിച്ചപ്പോൾ ഇദ്ദേഹം കൈയ്യടിച്ചു. ഇത് വളരെ നേരത്തേ ചെയ്യേണ്ടതായിരുന്നു എന്നും മോദിയെയും ബി ജെ പിയേയും അഭിനന്ദിച്ച് അന്ന് ഗീർട്ട് വൈൽഡേഴ്‌സ് പരസ്യമായി പറഞ്ഞു.“ഇന്ത്യ ഒരു സമ്പൂർണ്ണ ജനാധിപത്യ രാജ്യമാണ്.

പാകിസ്ഥാൻ 100% ഭീകര രാഷ്ട്രമാണ്. അതിനാൽ തിരഞ്ഞെടുപ്പ് എളുപ്പമാണ്. വീട്ടിലേക്ക് സ്വാഗതം എന്നിങ്ങനെ അന്ന് വൈൽഡേഴ്‌സ് പോസ്റ്റ് ചെയ്തിരുന്നു.വൈൽഡേഴ്‌സ് ഇസ്രായേലിന്റെ ഉറച്ച പിന്തുണക്കാരനാണ്, നെതർലാൻഡ്‌സിലെ എംബസി ജറുസലേമിലേക്ക് മാറ്റണമെന്നും ഫലസ്തീനിയൻ അതോറിറ്റിയുടെ ആസ്ഥാനമായ റമല്ലയിലെ ഡച്ച് നയതന്ത്ര പോസ്റ്റ് അടച്ചുപൂട്ടണമെന്നും വാദിക്കുന്നു.

യുദ്ധത്തിൽ പലസ്തീൻ തോല്ക്കണം എന്നും ഇസ്രായേൽ ജയിക്കണം എന്നും അഭിപ്രായമുള്ള ആളാണ്‌. ഇന്ത്യക്കാരോട് ഇദ്ദേഹത്തിന്റെ ആഹ്വാനം ഇങ്ങിനെയാണ്‌…ഇന്ത്യയിൽ നിന്നുള്ള എന്റെ പ്രിയ സുഹൃത്തുക്കളെ, ഇസ്ലാമിക രാജ്യങ്ങളെ ഭയക്കരുത്. സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുക..നൂപുർ ശർമ്മയെ പോലുള്ളവരെ നിങ്ങൾ സംരക്ഷിച്ച് നിർത്തുക…അഭിമാനിക്കുകയും ഉറച്ചുനിൽക്കുകയും ചെയ്യുക അദ്ദേഹം പറഞ്ഞു.

ഡച്ച് ഡൊണാൾഡ് ട്രംപ്‘ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളാൽ അദ്ദേഹം എണ്ണമറ്റ തവണ വധഭീഷണി നേരിടുന്നു, ബ്രിട്ടൻ ഒരിക്കൽ ഗീർട്ട് വൈൽഡേഴ്സിന്റെ കടുത്ത ഇസ്ളാമിക നിലപാടു മൂലം ബ്രിട്ടനിലേക്ക് പ്രവേശനം വിലക്കിയിരുന്നു.ഇപ്പോൾ ഗീർട്ട് വൈൽഡേഴ്‌സിന്റെ പാർട്ടി ഫോർ ഫ്രീഡം എന്ന പ്രസ്ഥാനം ഖുറാൻ നിരോധിക്കണം എന്നാണ്‌ ആവശ്യപ്പെടുന്നത്. ഖുറാൻ നെതർലാന്റിൽ നിരോധിക്കണം എന്ന് സക്തമായി വാദിക്കുന്ന ഇദ്ദേഹത്തിന്റെ പാർട്ടി ഫോർ ഫ്രീഡത്തിനു 150 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 37 സീറ്റുകൾ നേടി ഏറ്റവും വലിയ പാർട്ടിയും നേതാവും ആയി മാറി,.ജ്വലിക്കുന്ന നാവുള്ള വൈൽഡേഴ്‌സ്, സ്വദേശത്തും വിദേശത്തും നെതർലൻഡ്‌സിലെ ഏറ്റവും അറിയപ്പെടുന്ന നിയമനിർമ്മാതാക്കളിൽ ഒരാളായി പണ്ടേ കണക്കാക്കപ്പെടുന്നു.

അദ്ദേഹത്തിന്റെ ജനപ്രിയ നയങ്ങളും പെറോക്സൈഡ് ബ്ലണ്ട് മുടിയുടെ ഞെട്ടലും ഡൊണാൾഡ് ട്രംപുമായി താരതമ്യപ്പെടുത്തുന്നു. പക്ഷേ, ട്രംപിൽ നിന്ന് വ്യത്യസ്തമായി, ഇസ്ളാമിക വിഭാഗക്കാരിൽ നിന്നുള്ള എതിർപ്പും ഭീഷണിയും മൂലം ഇദ്ദേഹം ശ്രദ്ധേയനുമായി.2010-ൽ പ്രധാനമന്ത്രി മാർക്ക് റുട്ടെ രൂപീകരിച്ച ആദ്യ സഖ്യത്തെ പിന്തുണച്ചപ്പോൾ മാത്രമാണ് വൈൽഡേഴ്‌സ് ഭരണത്തിനടുത്തെത്തിയത്. എന്നാൽ വൈൽഡേഴ്‌സ് ന്യൂനപക്ഷ ഭരണകൂടത്തിൽ ഔദ്യോഗികമായി ചേരാതെ 18 മാസത്തെ ഭരണത്തിന് ശേഷം ചെലവുചുരുക്കൽ നടപടികളെച്ചൊല്ലിയുള്ള തർക്കത്തിൽ അതിനെ താഴെയിറക്കി.

അതിനുശേഷം മുഖ്യധാരാ പാർട്ടികൾ അദ്ദേഹത്തെ ഒഴിവാക്കി. എന്നാൽ ഇപ്പോൾ ഏറ്റവും വലിയ പാർട്ടി ആയതോടെ ഇനി ഗീർട്ട് വൈൽഡേഴ്‌സ് തന്നെ ആയിരിക്കും അടുത്ത ഡച്ച് പ്രധാനമന്ത്രി എന്നും ഉറപ്പായി.രാഷ്ട്രീയക്കാരനായ, ഗ്രീറ്റ് വിൽഡേഴ്‌സ് 1998 മുതൽ ഡച്ച് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിൽ അംഗമായി സേവനമനുഷ്ഠിച്ചു. 2004-ൽ, പ്രധാനമന്ത്രി മാർക്ക് റുട്ടെയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് അദ്ദേഹം പിരിഞ്ഞു, രണ്ട് വർഷത്തിന് ശേഷം പാർട്ടി ഫോർ ഫ്രീഡം രൂപീകരിച്ചു.തീവ്ര വലതുപക്ഷ ദേശീയ റാലി നേതാവായ ഫ്രാൻസിലെ മറൈൻ ലെ പെന്നിനോട് ആശയപരമായി അദ്ദേഹം അടുത്തതായി കണക്കാക്കപ്പെടുന്നു, കൂടാതെ തീവ്ര വലതുപക്ഷത്തിന്റെ മറ്റൊരു ഐക്കണായി മാറിയ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനിൽ നിന്ന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അദ്ദേഹം സ്വീകരിച്ചു.

വൈൽഡേഴ്സിനെ പിന്തുണയ്ക്കുന്നവരിൽ പലരും പറയുന്നു – ട്രംപിനെപ്പോലെ – തങ്ങൾക്ക് പറയാൻ കഴിയാത്ത കാര്യങ്ങൾക്ക് ശബ്ദം നൽകാൻ അദ്ദേഹം തയ്യാറാണെന്നോ അല്ലെങ്കിൽ തങ്ങൾ പറയാൻ പാടില്ലാത്തതാണെന്നോ തോന്നുന്നത് അവർക്ക് ആവേശവും ആശ്വാസവും തോന്നുന്നു എന്ന്.നിലവിലെ പ്രചാരണ വേളയിൽ അദ്ദേഹം ജനങ്ങൾക്കിടയിലും ഇസ്ളാമിക വിരുദ്ധ പ്രചാരണം നടത്തിയിരുന്നു.

മത്സരത്തിന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹം തന്റെ ഇസ്‌ലാം വിരുദ്ധ വിഡിയോകൾ പുറത്തെടുത്തും എഡിറ്റ് ചെയ്തും പ്രചരിപ്പിച്ചു. നിയമത്തിനും ഭരണഘടനയ്ക്കും ഉള്ളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ഭാഷ മയപ്പെടുത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പാർട്ടി പ്ലാറ്റ്ഫോം അങ്ങനെയല്ല. നെതർലാൻഡ്സ് ഒരു ഇസ്ലാമിക രാജ്യമല്ല ഇസ്ലാമിക സ്കൂളുകളും ഖുറാനുകളും പള്ളികളും ഇല്ല അതിൽ പറയുന്നു.അദ്ദേഹം ഇപ്പോഴും തന്റെ നയങ്ങളിൽ ഉറച്ച് നില്ക്കുകയാണ്‌. നെതർലാന്റ് ഇസ്ളാമിക രാജ്യം അല്ലെന്നും അങ്ങിനെയുള്ള രാജ്യത്ത് അവരുടെ പള്ളികൾ അനുവദിക്കില്ല എന്നും ഖുറാനും ഇസ്ലാമിക സ്കൂളുകൾ മദ്രസകൾ എന്നിവ നിരോധിക്കും എന്നും വൈൽഡേഴ്‌സ് തുറന്നടിക്കുന്നു.