ഗോകുലം ​ഗോപാലന്റെ കഥ എപ്പിസോഡായി പുറത്തുവിടും, ഒരടി പിന്നോട്ടില്ല

ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു കോടി രൂപ പോലും നല്കാതെ ഭൂമി സ്വന്തമാക്കിയതാണ് ​ഗോകുലം ​ഗോപാലൻ. ഞാൻ ചില കഥകൾ കേരളത്തിലെ ജനങ്ങളോട് എപ്പിസോഡ് ആയിട്ട് പറയാൻ പോവുകയാണെന്ന് ​ഗോകുലം ​ഗോപാലൻ .

ഇപ്പോൾ ​ഗോകുലം ​ഗോപാലന് എന്നോട് പക വരാനുള്ള കാരണം പ്രധാനമന്ത്രി കേരളാ സന്ദർശനം നടത്തിയ സമയത്ത് വെള്ളാപ്പള്ളി നടേശനെ , അദ്ദേഹത്തിന്റെ ചില നല്ല പ്രവർത്തികൾ എടുത്തു പറയുകയുണ്ടായി. അതിനു ശേഷമാണ് തന്നെ ആക്രമിക്കാൻ തുടങ്ങിയതെന്ന് ശോഭാ സുരേന്ദ്രൻ.

ചെന്നൈയിലുള്ള മലയാളി ക്ലബ്ലിന്റെ രണ്ട് തവണ പ്രസിഡന്റായിരിുന്നു ​ഗോകുലം ​ഗോപാലൻ. അവർക്കുണ്ടായിരുന്ന കടബാധ്യതയേറ്റെടുത്ത് കുറിക്കമ്പനിയിലെ പലരേയും അവിടെ ജീവനക്കാരാക്കാൻ ശ്രമിച്ചു. 300 കോടി ആസ്തിയുള്ള കമ്പനിയെ 25 കോടിയ്ക്ക് ഏറ്റെടുക്കാമെന്ന് പറയാൻ അദ്ദേഹം ഉണ്ടാക്കിയതല്ലല്ലോ. കക്ഷിരാഷ്ട്രീയ ഭേദമേന്യേ മലയാളികൾക്കുള്ള ക്ലബ്ലിനെ അദ്ദേഹം സ്വന്തമാക്കാൻ ശ്രമിച്ചത്.