സ്വർണ്ണ നൂലിൽ തീർത്ത സാരി തിരുപ്പതി ക്ഷേത്രങ്ങളിൽ സമർപ്പിച്ച് ഭക്തൻ

ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രങ്ങളിൽ സ്വർണ്ണ സാരി സമർപ്പിച്ച് തെലങ്കാനയിൽ നിന്നുള്ള ഭക്തൻ. ക്ഷേത്രങ്ങളിൽ രണ്ട് അതുല്യമായ സാരികളാണ് സമർപ്പിച്ചത്. ഇതിൽ ഒരു സാരിയിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണ്ണ നൂലാണ്. തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലും, തിരുച്ചാനൂർ ശ്രീ പത്മാവതി ദേവീ ക്ഷേത്രത്തിലുമാണ് സാരികൾ സമർപ്പിച്ചത്.

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങൾക്ക് (ടിടിഡി) തിരുപ്പതിയിലെ ശ്രീ പത്മാവതി റെസ്റ്റ് ഹൗസിൽ വച്ചാണ് ഭക്തൻസാരി കൈമാറിയത്. ആഡ്രാപ്രദേശ് ചീഫ് സെക്രട്ടറി കെ.എസ് ജവഹർ റെഡ്ഡിയും ചടങ്ങിൽ പങ്കെടുത്തു.

ശ്രീവാരുവിന് സമർപ്പിച്ച സ്വർണ്ണ സാരിക്ക് ഏകദേശം 45,000-ത്തോളം രൂപയും, അമ്മാവാറിന് സമർപ്പിച്ച നെയ്ത് സാരിയിൽ അഞ്ച് ഗ്രാം സ്വർണ്ണമുണ്ടെന്ന് അധികൃതർ അറിയിച്ചു. തിരുമല തിരുപ്പതി ദേവാസ്ഥാന അധികൃതർ തിരുപ്പതി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകുന്നേരം പുഷ്പാർച്ചനയുംനടത്തുകയുണ്ടായി.