ട്രെയിൻ തീവെച്ച സംഭവം കേരള പൊലീസിന് ഗുരുതരവീഴ്ച്ച, സഹകരിക്കുന്നില്ല, പിഴവുകള്‍ നിരത്തി എന്‍.ഐ.എ

തിരുവനന്തപുരം . എലത്തൂര്‍ തീവണ്ടി ആക്രമണ കേസില്‍ കേരള പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചകൾ എന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ പൊലീസ് സഹകരണ മനോഭാവം കാണിക്കുന്നില്ലെന്നും പരാതിപെട്ടിട്ടുണ്ട്.

പ്രതിയുടെ വൈദ്യ പരിശോധനയില്‍ ദൃശ്യമാധ്യമത്തിന് പ്രവേശനം നല്‍കിയത് പിഴവാണെന്നും തീവ്രവാദ കേസ് അന്വേഷണത്തിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരളം പോലീസ് പാലിച്ചില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തുകയാണ്.

ട്രെയിനിലും ട്രാക്കിലും ഉടൻ നടത്തേണ്ട പരിശോധന വൈകിപ്പിച്ചു. ട്രെയിനില്‍ സംയുക്ത പരിശോധന നടന്നില്ല. പ്രതിയുടേതെന്നു പറയുന്ന ബാഗ് ട്രാക്കില്‍ നിന്ന് കിട്ടിയത് പിറ്റേന്ന് രാവിലെയാണെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. പൊലീസ് സംഭവം ഗൗരവമായി എടുത്തില്ല. കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് അവഗണിച്ചു. കേന്ദ രഹസ്യാന്വേഷണ വിഭാഗവും ഇക്കരെയങ്ങളിൽ കേരള പോലീസിന്റെ അന്വേഷണത്തെ കുറ്റപ്പെടുത്തി.