ഗവർണർക്കെതിരെ ക​രി​​ങ്കൊ​ടി വീ​ശി​യും കാ​റി​ലി​ടി​ച്ചും പ്രതിഷേധം, ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ഗവർണറുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശിയും കാറിന്റെ ചില്ലിൽ കല്ലുകൊണ്ട് ഇടിച്ചും പ്രതിഷേധിച്ച എസ് എഫ് ഐ ​ഗുണ്ടകൾക്കെതിരെ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴുപേർക്കെതിരെയാണ് കേസെയുത്തിരിക്കുന്നത്. പ്രതിഷേധം നടത്തിയ 19 പേരെപൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ഏഴുപേർക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവർക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ തുടർനടപടികൾക്കായി ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട്‌ തേടിയിരുന്നു. റിപ്പോർട്ട്‌ തയാറാക്കാൻ കമീഷണർ സിറ്റി ഡി.സി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സം​ഘ്​​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളെ കു​ത്തി​നി​റ​ക്കു​ന്ന ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഏ​താ​നും ദി​വ​സ​മാ​യി എ​സ്.​എ​ഫ്.​ഐ ക​രി​​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​​​ഴോ​ടെ ഡ​ൽ​ഹി​ക്ക്​ പോ​കാ​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​കു​മ്പോ​ഴാ​യി​രു​ന്നു എ​സ്.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ​വും നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളും. ആ​ദ്യം പാ​ള​യ​ത്തും പി​ന്നീ​ട്​ ജ​ന​റ​ൽ ആ​ശു​പ​ത്രി ജ​ങ്​​ഷ​നി​ലു​മാ​യി​രു​ന്നു എ​സ്.​എ​ഫ്.​ഐ പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന്​ പേ​ട്ട പ​ള്ളി​മു​ക്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ചാ​ടി​വീ​ണ​തോ​ടെ​യാ​ണ്​ കാ​ർ നി​ർ​ത്തി ഗ​വ​ർ​ണ​ർ പു​റ​ത്തി​റ​ങ്ങി. ക്ഷു​ഭി​ത​നാ​യ അ​ദ്ദേ​ഹം ഈ ​ഗു​ണ്ട​ക​ളാ​ണോ തി​രു​വ​ന​ന്ത​പു​ര​ത്തെ റോ​ഡ്​ ഭ​രി​ക്കു​ന്ന​തെ​ന്ന്​ മു​തി​ർ​ന്ന പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രോ​ട്​ ചോ​ദി​ച്ചു.

‘മു​ഖ്യ​മ​ന്ത്രി​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ​യും ഗൂ​ഢാ​ലോ​ച​ന​യെ തു​ട​ർ​ന്നാ​ണ്​ ത​ന്നെ കാ​യി​ക​മാ​യി അ​ക്ര​മി​ക്കു​ന്ന​തെ​ന്നും ആരോപിച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പാ​ർ​ട്ടി​യു​ടെ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​തു ചെ​യ്യു​ന്ന​ത്. എ​ന്‍റെ കാ​റി​ൽ ഇ​ടി​ക്കു​ന്ന​താ​ണോ ജ​നാ​ധി​പ​ത്യം.

എ​ങ്കി​ൽ അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ൽ ഇ​ടി​ക്ക​ട്ടെ. ഇ​തി​നെ എ​ങ്ങ​നെ ജ​നാ​ധി​പ​ത്യം എ​ന്ന്​ വി​ളി​ക്കാ​നാ​കും​?.മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​​ന​ടു​ത്തേ​ക്ക്​ ആ​രെ​യെ​ങ്കി​ലും അ​നു​വ​ദി​ക്കു​മോ​? എ​ന്നാ​ൽ, ഗ​വ​ർ​ണ​റു​ടെ കാ​റി​​ന്‍റെ അ​ടു​ത്തേ​ക്ക്​ വ​രാ​ൻ അ​നു​വ​ദി​ക്കു​ന്നു. എ​ന്നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്ക്​ മു​ഖ്യ​മ​ന്ത്രി നേ​തൃ​ത്വം ന​ൽ​കു​ന്നു. ഗു​ണ്ട​ക​ളെ​യും ക്രി​മി​ന​ലു​ക​ളെ​യും അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ല.

മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും പാ​ർ​ട്ടി​യും ചേ​ർ​ന്ന്​ ഈ ​ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​മ്പോ​ൾ പൊ​ലീ​സു​കാ​ർ എ​ന്തു​ചെ​യ്യു​മെ​ന്നും ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. ഇ​തി​നു ശേ​ഷം കാ​റി​ൽ യാ​ത്ര തു​ട​ർ​ന്ന ഗ​വ​ർ​ണ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു.