പാര്‍ട്ടി അംഗമായാല്‍ യോഗ്യതയില്ലെങ്കിലും സര്‍വകലാശാലയില്‍ നിയമനം ലഭിക്കുന്ന അവസ്ഥയെന്ന് ഗവര്‍ണര്‍

കൊച്ചി. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിയമനം ലഭിക്കണമെങ്കില്‍ പാര്‍ട്ടി അംഗമായിരിക്കണമെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാജ രേഖ വിവിദത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ വിമര്‍ശനം. യോഗ്യതയില്ലാതെ തന്നെ പിഎച്ച്ഡി ലഭിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്നാല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്ക് സര്‍വകാശാലകളില്‍ നിയമനം ലഭിക്കും, യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ ലഭിക്കും, പ്രത്യേക അധികാരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്തെന്നാല്‍ ഇതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. വിഷയം തന്റെ മുന്നില്‍ എത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.