ഞാൻ സിനിമയിൽ എത്തിയത് എന്റെ കഴിവ് കൊണ്ട് മാത്രമാണ്- ഗ്രേസ് ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ഗ്രേസ്. കൈ നിറയെ ചിത്രങ്ങളുമായി നടി തിരക്കിലാണ്. ഹലാൽ ലവ് സേറ്റി ഇപ്പോൾ റിലീസായി, സിംപ്ലി സൗമ്യ ആണ് ഇനി നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോൾ ഗ്രേസ് ആൻറണിയുടെ ഒരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. ഞാനിത് വെറുതെ ഭംഗിക്ക് വേണ്ടി പറയുന്നതല്ല. എൻറെ ഹാപ്പി വെഡിങ് സിനിമ കണ്ടിട്ടാണ് ശ്യാം ഏട്ടൻ കുമ്പളങ്ങി നൈറ്റ്സിലേക്ക് വിളിക്കുന്നത്. എനിക്കും ഇപ്പോൾ ആലോചിച്ചിട്ട് മനസ്സിലാകാത്തത് ആ രണ്ട് സിനിമകൾ തമ്മിലും ഒരു ബന്ധവും ഇല്ല.

പക്ഷേ ചേട്ടൻ എന്നോട് പറഞ്ഞത് കുറച്ച് ഹ്യൂമർ ആ സിനിമയിൽ വേണമെന്നായിരുന്നു.തന്റെ ഒരുപാട് ഫ്രണ്ട്സ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളവരുണ്ട് എറണാകുളത്ത്. അവർ ആഗ്രഹവുമായി വന്നിട്ട് സ്വിഗ്ഗി ഓടി പണമുണ്ടാക്കാൻ കഷ്ടപ്പെടുകയാണ്. പക്ഷെ എല്ലാം ഓരോ സമയമാണ്, ആ സമയത്ത് മാത്രമാണ് അത് കിട്ടുകയുള്ളൂ .അതിനുവേണ്ടി കാത്തിരിക്കുക എന്നതാണ് ചെയ്യാനുള്ളത്. ആളുകളുടെ വാക്കുകൾ കേട്ട് ചാടി കയറി പോകാതെ ചിന്തിക്കുക,

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എറണാകുളം പെരുമ്പള്ളി സ്വദേശിനിയാണ്.കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് ഭാരതനാട്യത്തിൽ ബിരുദം പൂർത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ഹാപ്പി വെഡ്ഡിങ്ങിൽ എത്തുന്നത്. ചിത്രത്തിൽ ഷറഫൂദ്ദീന്റെയും സിജൂ വിൽസന്റെയും കഥാപാത്രങ്ങൾ റാഗ് ചെയ്യുന്ന ജൂനിയർ പെൺകുട്ടിയെ പ്രേക്ഷകർ മറന്നുകാണില്ല.

ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോർജേട്ടൻസ് പൂരം,ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകർ ഹൃദയത്തോടാണ് ചേർത്തുവെച്ചത്. ഹാപ്പി വെഡ്ഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോർട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.