ഹമാസിന്റെ ആയുധപുര തകർത്തു, ഹമാസ് കടൽ വഴി എത്തിച്ച ആയുധങ്ങൾ ഇസ്രായേൽ നശിപ്പിച്ചു

ഗാസയിൽ ഹമാസ് കടത്തികൊണ്ട് വന്ന ആയുധങ്ങൾ അടങ്ങിയ 2 ട്രക്കുകളും ആയുധ പുരകളും ഇസ്രായേൽ സൈന്യം തകർത്തു. കടൽ വഴി കടത്തികൊണ്ട് വന്ന ആയുധങ്ങൾ ഖാൻ യുനീസിൽ ട്രക്കുകളിൽ വിതരണത്തിനു തയ്യാറെടുക്കവേ ആയിരുന്നു ഇസ്രായേൽ ഇവ ബോംബിട്ട് തകർത്തത്. ഹമാസിന്റെ ആയുധങ്ങൾ അടങ്ങിയ ട്രെക്ക് ഇസ്രയേൽ സൈന്യം നശിപ്പിച്ചു. രണ്ട് ട്രെക്കുകളാണ് നശിപ്പിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹമാസിന് കടൽ വഴി ഇപ്പോഴും ആയുധങ്ങൾ ലഭിക്കുന്നുണ്ടെന്നും. ഇറാൻ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നുമാണ് റിപ്പോർട്ട്. കടൽ തീരത്ത് നിന്നും 18 കിലോമീറ്റർ‌ അകലെയുള്ള പ്രദേശത്താണ് ട്രെക്ക് നശിപ്പിച്ചത്. ഖാൻ യുനീസിലെ തുരങ്കത്തിൽ നിന്നും ആയുധങ്ങൾ എടുത്ത് ട്രെക്കിൽ നിറയ്ക്കുകയായിരുന്നു.

തുടർന്ന് വ്യോമാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഹമാസ് ഭീകരരും കൊല്ലപ്പെട്ടു. മുമ്പ് തന്നെ ഹമാസിന് കടൽ മാർ​ഗം ആയുധം എത്തുന്നതായി വിവരം ഉണ്ടായിരുന്നു. ഖാൻ യുനീസിലെ ഹാമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം പരിശോധന നടത്തി.