ശബരിമലയില്‍ വന്‍ തിരക്ക്, പമ്പയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

പത്തനംതിട്ട. മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ പമ്പയില്‍ നിന്നും ഭക്തരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്തരെ നിലവില്‍ പമ്പ ഗണപതി കോവിലിന് സമീപത്ത് തടഞ്ഞിരിക്കുകയാണ്. കൂടുതല്‍ ഭക്തര്‍ സന്നിധാനത്തേക്ക് എത്തുന്നത് അപകടമുണ്ടാക്കും എന്നാണ് വിലയിരുത്തല്‍.

സന്നിധാനത്ത് നിലവില്‍ ഒന്നരക്ഷത്തോളം തീര്‍ഥാടകര്‍ ഉണ്ടെന്നാണ് പോലീസിന്റെ കണക്ക്. അതിനാല്‍ കൂടുതല്‍ പേര്‍ സന്നിധാനത്തുനിന്നും ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന മുറയ്ക്ക് പമ്പയില്‍ നിന്നും ഭക്തരെ കടത്തിവിടും. തീര്‍ത്ഥാടകര്‍ക്ക് കാത്തുനില്‍ക്കാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടിക്കിയിട്ടുണ്ട്.

കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും. മകരവിളക്ക് ദര്‍ശനത്തിനായി ആന്ധ്ര,കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് എത്തിയിരിക്കുന്നത്.