ഇന്നസെന്റേട്ടന്റെ മുന്നിൽ ചിരിക്കാൻ മാത്രമെ വാ ഞാൻ തുറക്കൂ- ഹരീഷ് പേരടി

ഇന്നസെന്റിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള അനുഭവത്തെക്കുറിച്ചും തുറന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി. ഗൗരവമുള്ളതായി നാം കാണുന്ന എല്ലാ വിഷയങ്ങൾക്കും ഇന്നസെന്റിന്റെ കയ്യിൽ നർമത്തിന്റെ മരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ചിരിക്കാൻ മാത്രമെ താൻ വാ തുറക്കൂവെന്നും ഹരീഷ് പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷിന്റെ പ്രതികരണം

കുറിപ്പ്—

‘കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളിൽ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്‌നേഹവും വിളമ്പി തന്നപ്പോൾ എടുത്ത ചിത്രമാണ്..കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങിനെ നർമ്മത്തോടും നിസ്സാരമായും കാണുന്ന ഈ മനുഷ്യൻ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തകയും ബഷീറിയൻ കഥകൾ പോലെ ഒരു പാട് ചിന്തിപ്പിക്കുകയും ചെയ്തു…ഗൗരവമുള്ളത് എന്ന് നമ്മൾ കരുതുന്ന എല്ലാ വിഷയങ്ങൾക്കും ഇദ്ദേഹത്തിന്റെ കൈയ്യിൽ നർമ്മത്തിന്റെ മരുന്നുണ്ടാവും…ഇന്നസെന്റേട്ടന്റെ മുന്നിൽ ഇരിക്കുമ്ബോൾ ചിരിക്കാൻ മാത്രമെ ഞാൻ വാ തുറക്കാറുള്ളു…മറ്റൊന്നിനും സമയം കിട്ടാറില്ല…കോവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഈ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാൻ കാത്തിരിക്കുകയാണ് ഞാൻ.