നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ അപ്പീല്‍ ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും

കൊച്ചി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള ക്രൈം ബ്രാഞ്ചിന്റെ അപ്പീല്‍ ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കോടതി ശബ്ദരേഖകള്‍ പരിശോധിച്ചില്ല. കേസില്‍ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണ കോടതി തൂരുമാനം എടുത്തത്.

ഹര്‍ജി തള്ളിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധി നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ അധികാരികത ഇല്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍.

തുടര്‍ന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.