എന്നെ അയാൾ അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി പരമാവധി ഉപയോഗിച്ചു, മീര വാസുദേവ്

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ മീര വാസുദേവ് എത്തുന്നത്. തന്മാത്രയിൽ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും പിന്നീട് അത്തരം ശക്തമായ വേഷങ്ങൾ മീരക്ക് ലഭിക്കുകയുണ്ടായില്ല.

മുംബൈയിലെ പരസ്യ രംഗത്ത് നിന്നാണ് മീരാ വാസുദേവ് സിനിമയിൽ എത്തുന്നത്. തന്മാത്രയ്ക്ക് ശേഷം എന്തു കൊണ്ടാണ് അത്രയും ശക്തമായ കഥാപാത്രങ്ങൾ തന്നെ തേടി വരാതിരുന്നത് എന്ന് മീരാ വാസുദേവ് മനസ്സ് തുറന്നിരുന്നു. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നു. പക്ഷേ എന്റെ പ്രധാന പ്രശ്‌നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തിയത്. അതായിരുന്നു ജീവിതത്തിലെ ഒരു തെറ്റായ തീരുമാനം. അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല – മീരാ വാസുദേവ് പറഞ്ഞു.

അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയപെട്ടു. മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. അതെല്ലാം അയാൾ പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽക്കുകയായിരുന്നു.

ഞാൻ മുംബയിൽ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല എന്നാണ് ഒരു മാഗസിന് നൽകിയ അഭിമുഖഖത്തിൽ മീര വാസുദേവ് വ്യക്തമാക്കിയിരുന്നത്. അതേ സമയം നേരത്തെ താരം നടത്തിയ മറ്റൊരു പ്രസ്താവനയും ഏറെ ചർച്ചയായി. സിനിമാ രംഗത്തു എന്ന് മാത്രമല്ല എല്ലാ മേഖലകളിലും അരുതായ്മകൾ നടക്കുന്നെണ്ടെ ന്നായിരുന്നു മീര വാസുദേവ് പറഞ്ഞത്.

സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാ നുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.

പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനു ശേഷം നിർബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥമാണ്. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം. അതേ സമയം കുറഞ്ഞ കാലപരിധിക്കുള്ളിൽ ഒരു നടന്റെ അമ്മയായും കാമുകിയായും അഭിനയിക്കാൻ മീ കാണിച്ച ധൈര്യം ശ്രദ്ധേയമായിരുന്നു.

പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ എന്ന ചിത്രത്തിൽ ലാലിന്റെ 60 വയസ്സുള്ള ഭാര്യയും ഇർഷാദിന്റെ അമ്മയുമായി അഭിനയിച്ചതിനു പിന്നാലെ പായ്ക്കപ്പൽ എന്ന സിനിമയിൽ മീര, ഇർഷാദിന്റെ കാമുകിയായും അഭിനയിക്കുകയുണ്ടായി. ഇപ്പോൾ സീരിയൽ രംഗത്ത് സജീവമായ നടി ഏഷ്യാനെറ്റിലെ കുടുംബ വിളക്ക് എന്ന സീരിയലിൽ ശക്തമായ കഥാപാത്രം ചെയ്ത് നിറഞ്ഞു നിൽക്കുന്നു. സുമിത്ര എന്ന നായികയുടെ വേഷമാണ് നടി കുടുംബ വിളക്കിൽ അവതരിപ്പിക്കുന്നത്.