ഹൈറിച്ചിനു വീണ്ടും തിരിച്ചടി, സ്വത്തും കാറുകളും കണ്ടുകെട്ടി

ഹൈറിച്ചിനു വീണ്ടും തിരിച്ചടി. ഉടമകളുടെ സ്വത്തും കാറുകളും കണ്ടുകെട്ടി. ഹൈറിച്ചിന്റെ ആസ്തികൾ ലിക്വഡേഷനിലേക്ക്. ആസ്തികളിൽ നിന്നും നിക്ഷേപകർക്ക് പണം തിരികെ നല്കും. 14 ജില്ലകളിലും ഇപ്പോൾ പോലീസ് പരാതികളും കലക്ടർക്ക് കിട്ടിയ പരാതികളും പരിശോധിച്ച് ഹൈറിച്ചിന്റെ ബാധ്യതാ ലിസ്റ്റ് ഉണ്ടാക്കുകയാണ്‌. പരാതികൾ സമർപ്പിച്ചിരിക്കുന്നവർക്ക് പണം തിരികെ നല്കിയ ശേഷം ബാക്കിയുള്ള പണവും സർക്കാരിലേക്ക് കണ്ടുകെട്ടും. ഇതിന്റെ ആദ്യ ഘട്ട നടപടിയായി തൃശൂരിൽ ജില്ലാ കലക്ടർ ഹൈറിച്ച് പ്രതികളുടെ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടിയിരിക്കുകയാണ്‌.

ഇതിനിടെ നിക്ഷേപകരെ വീണ്ടും ഹൈറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ്‌. 22നു പുറപ്പെടുവിച്ച ഹൈക്കോടതിയുടെ വിധി ഹൈറിച്ച് ദുർ വ്യാഖ്യാനം ചെയ്തിരിക്കുന്നു.ഹൈറിച്ച് നിയമ പരമാണ്‌ എന്നും ഹൈറിച്ചിന്റെ വിലക്ക് നീക്കി എന്നും ഹൈറിച്ച് തിരിച്ച് വന്നു എന്നും ഹൈക്കോടതി ഉത്തരവ് ഇറക്കി എന്ന് പച്ച കള്ളം ഇവർ പ്രചരിപ്പിക്കുകയാണ്‌. അക്കൗണ്ട് ഫ്രീസ് ചെയ്തത് മാറ്റി എന്നും നിയമ കുരുക്ക് നീങ്ങി എന്നും ഹൈറിച്ച് പാവപ്പെട്ട നിക്ഷേപകരെ പറഞ്ഞ് പറ്റിക്കുകയാണ്‌. കള്ളപണം,

പൊതുജനങ്ങൾ ശ്രദ്ധിക്കുക ഹൈറിച്ചിന്റെ ഇത്തരം പ്രചാരണങ്ങൾ ഒന്നും ഹൈക്കോടതി നിന്നും ഇല്ല. ഹൈറിച്ച് പൂട്ടിയ ഉത്തരവ് നീക്കിയിട്ടില്ല. ആസ്തികൾ കണ്ടുകെട്ടിയത് അതേ പടി തുടരുന്നു. ഫ്രീസ് ചെയ്ത അക്കൗണ്ടുകൾ അതേ പടി തന്നെ തുടരുന്നു. ഹൈറിച്ച് നിയമ പരം എന്നും ഹൈക്കോടതി പറഞ്ഞിട്ടില്ല. കേസ് പരിഗണിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞപ്പോൾ ദിവസ ചിലവിനു ആവശ്യമായ പണം വേണം എന്നും തീർത്തും ദരിദ്രമായ അവസ്ഥയിൽ എന്നും ഹൈറിച്ച് ഉടമകൾ പറയുകയായിരുന്നു. തുടർന്ന് ഉടമകളുടെ ദരിദ്രമായ അവസ്ഥ ഹൈകോടതിയേ ബോധ്യപ്പെടുത്തിയപ്പോൾ 10 ദിവസത്തേക്ക് അവരുടെ ദിവസ ചിലവിനു പണം നല്കാൻ അനുമതി നല്കുക മാത്രമാണ്‌ ചെയ്തത്.

ദിവസ ചിലവിന്‌ എത്ര പണം എന്നത് ഇനി കലക്ടർക്ക് അപേക്ഷ നല്കി കലക്ടർ തീരുമാനിക്കും. ക്രിസ്മസും ന്യൂ ഇയറും വരുന്നതിലാൻ ഹൈറിച്ച് ഉടമകൾക്ക് ദിവസ ചിലവിനു പണം കിട്ടുമ്പോൾ നിക്ഷേപകർക്ക് അതും വീടുകളിൽ തീ പുകയ്ക്കാൻ കിട്ടില്ല. ഇപ്പോൾ ഹൈക്കോടതിയിൽ ഹൈറിച്ച് കേസിൽ സ്വന്തമായി അഭിഭാഷകനെ വയ്ച്ച് വാദം നടത്തിയ മുൻ എം എൽ എൽ അനിൽ അക്കരെ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്‌.

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകാർക്ക് തിരിച്ചടിയായി ഏറ്റവും പുതിയ നടപടി ഹൈറിച്ച് സ്വത്ത് വകകൾ പൂർണ്ണമായും തൃശ്ശൂർ ജില്ലാ കളക്ടർ കണ്ട്കെട്ടി.സ്വത്ത്‌ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും സത്യവാങ്മൂലമായി,തൃശ്ശൂർ തേർഡ് അഡീഷണൽ  ജില്ലാ കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ അനുമതി ലഭ്യമായാൽ ഉടൻ മുഴുവൻ സ്വത്തുക്കളും ജില്ലാ ഭരണകൂടം ഏറ്റെടുക്കും.ഇതോടെ ഇന്ന് ഹൈക്കോടതിയിൽ ഹൈറിച്ച് നൽകിയ ഹർജി സ്വാഭാവികമായി അസാധുവാകും.

ഈ നടപടി സ്റ്റേ ചെയ്യാനാണ് ഹൈറിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇനി നിക്ഷേപകർക്ക് പണം ലഭിക്കണമെങ്കിൽ അതാത് പോലീസ് സ്റ്റേഷനിൽ പരാതി റെജിസ്റ്റർ ചെയ്ത് ജില്ലാ കളക്ടർമാർ തയ്യാറാക്കുന്ന ബാധ്യത ലിസ്റ്റ് അനുസരിച്ച് കമ്പനിയുടെ ഏറ്റെടത്ത അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ കിട്ടും.