ഹൈറിച്ചുമായി സുരേഷ് ഗോപിക്കും സിനിമാ താരങ്ങൾക്കും ബന്ധം ഇല്ല, പരിപാടി നടത്തിയ വകയിൽ 36ലക്ഷം കിട്ടാനുണ്ടെന്ന് താരങ്ങൾ

വിവാദ സ്ഥാപനമായ ഹൈറിച്ചിൽ സുരേഷ് ഗോപിക്കും സിനിമാ താരങ്ങൾക്കും ബന്ധം ഇല്ല.ഹൈറിച്ചിനെ തള്ളിപറഞ്ഞ് സിനിമാ താരങ്ങൾ. മാത്രമല്ല മിമിക്രി താരങ്ങളേ വിളിച്ച് പരിപാടി നടത്തിയിട്ട് കാശ് കൊടുക്കാൻ ഉണ്ട് എന്നും 36ലക്ഷം രൂപ അവർ ഇനിയും തന്നിട്ടില്ലെന്നും ഹൈറിച്ചിനെതിരേ സിനിമാ താരങ്ങൾ വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്നും ആയിര കണക്കിനു കോടികൾ സമാഹരിച്ച് ഒടുവിൽ കെണ്ടുകെട്ടിയ സ്ഥാപനമാണ്‌ ഹൈറിച്ച്. ഇതിന്റെ എം.ഡി 124കോടിയുടെ ജി എസ് ടി വെട്ടിപ്പിനു ജയിലിൽ ആണ്‌. നിക്ഷേപകർ പണം തിരികെ ചോദിക്കാതെ തിരിച്ച് വരും ജയിലിൽ നിന്നും ഇറങ്ങിവന്ന് പഴയ പണി വീണ്ടും തുടങ്ങും എന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയാണ്‌.

അതിനിടെയാണ്‌ പൂട്ടിയ സ്ഥാപനം പിടിച്ച് നില്ക്കാൻ സിനിമാ താരങ്ങളേ ദുരുപയോഗം ചെയ്ത് പ്രചാരണം നടത്തുന്നത്. ഇഡി അന്വേഷണവും നിക്ഷേപകരുടെ പ്രതിഷേധം ശമിപ്പിക്കാനും സുരേഷ് ഗോപിയേയും സിനിമാ താരങ്ങളേയും വയ്ച്ച് പോസ്റ്ററുകൾ ഇടുന്നതിനെതിരേ സിനിമാ താരങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹൈറിച്ചുമായി യാതൊരു ബന്ധവും ഇല്ലെന്ന് നടൻ ഹരിശ്രീ അശോകനും, നാദിർഷായും അടിവരയിട്ട് വ്യക്തമാക്കി. ഞങ്ങൾക്ക് ഹൈറിച്ചുമായി ഒരു ബന്ധവും പങ്കും പങ്കാളിത്വവും ഇല്ല. ജനങ്ങൾ ഇത് തിരിച്ചറിയണം എന്നും താരങ്ങൾ വ്യക്തമാക്കുന്നു

സിനിമാ താരങ്ങൾക്ക്ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി സംവിധായകൻ നാദിർഷ നൽകി. ഒരു ഷോ ചെയ്യാൻ ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഷോ ചെയ്തു. അതല്ലാതെ മറ്റൊരു ബന്ധവും മിമിക്രി സംഘടനയ്‌ക്കോ താരങ്ങൾക്കോ ഇല്ല. ഇത്തരത്തിൽ 36ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ആയിര കണക്കിനാളുകളുടെ നിക്ഷേപം സ്വീകരിച്ച് കണ്ടുകെട്ടിയ ഹൈറിച്ചിനെതിരെ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ഇ ഡിക്ക് നല്കിയ സ്റ്റേറ്റ്മെന്റ് കർമ്മ ന്യൂസിനു ലഭ്യമായി. അതിൽ പറയുന്നത് ഇങ്ങിനെയാണ്. മണി ചെയിൻ തട്ടിപ്പുകാരുമായി പോലീസ് ഓഫീസർമാരുടെ കുതന്ത്രങ്ങൾ നടക്കുകയാണ്‌. കേന്ദ്ര എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിക്കുക മാത്രമേ ജനങ്ഗ്നളേ രക്ഷിക്കാനുള്ള ഏക മാർഗം എന്ന് കരുതുന്നു. പ്രലോഭന വീഡിയോകൾ ഇട്ട് ഹൈറിച്ച് തകന്ന് കഴിഞ്ഞും ജനങ്ങളേ പറ്റിച്ചുകൊണ്ടിരിക്കുകയാണ്‌.

പാവങ്ങൾ ചതിക്കപ്പെടുന്നു.ക്രൈം നമ്പർ. 1070/2023 പ്രൈസ് ചിറ്റ് ആന്റ് മണി സർക്കുലേഷൻ സ്കീം നിയമത്തിലെയും ചേർപ്പ് പോലീസ് സ്റ്റേഷന്റെ ബഡ്‌സിലെയും വ്യവസ്ഥകൾ പ്രകാരം ഈ കേസിൽ പോലീസിനു നടപടി സ്വീകരിക്കാം എന്നിരിക്കെ അവർ അത് ചെയ്യുന്നില്ല. നിക്ഷേപകരെ സഹായിക്കാൻ പോലീസ് തയ്യാറാകുന്നില്ല.ഞാൻ കേരളാ പോലീസിൽ നിന്നും വിരമിച്ച ഓഫീസറാണ്‌. ഇപ്പോൾ പോലീസ് കാന്റീനുകളുടെ നോർത്ത് സോൺ സംസ്ഥാന തല കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.

ഒരു ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ, ഒരു സ്ഥിരം വഞ്ചകനായ പ്രതാപനും അവന്റെ ഗുണ്ടകളും നടത്തിയ സാമ്പത്തിക തട്ടിപ്പിന്റെ ഗുരുതരമായ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരു നിവേദനം ഞാൻ 12.7.2023-ന് ചേർപ്പ് എസ് ഐ സന്ദീപിന് നല്കിയിരുന്നു.എസ്പിയെ അറിയിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്യാം എന്ന് എസ് ഐ പറഞ്ഞു.വൈകുന്നേരം അദ്ദേഹം എന്നെ ഫോണിൽ ബന്ധപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യരുതെന്ന് എസ്പി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികളില്ലാതെ ഹർജി അവസാനിപ്പിച്ചതായും എന്നോട് പറഞ്ഞു.

റഫർ ചെയ്ത ഹർജിയുടെ പകർപ്പ് പരിശോധിക്കുന്നതിനായി ഇതോടൊപ്പം ചേർക്കുന്നു. പ്രൈസ് ചിറ്റ്, മണി സർക്കുലേഷൻ സ്കീം (നിരോധിക്കൽ) നിയമം 1978, അനിയന്ത്രിതമായ ഫണ്ട് നിരോധന നിയമം 2019 എന്നിവയുടെ വ്യവസ്ഥകൾ അനുസരിച്ച് കുറ്റകൃത്യം നടന്നിരിക്കുന്നു.സ്കീം മണി സർക്കുലേഷൻ രാജ്യത്തേ നിയമങ്ങൾ ലംഘിച്ച് അനേകായിരങ്ങളേ പറ്റിച്ചു. 400 കോടിയിലധികം രൂപ സമാഹരിച്ചെന്നും 1.3 കോടിയിലധികം അംഗങ്ങളെ അതിന്റെ കീഴിലാക്കിയെന്നും കമ്പനി വെബ്‌സൈറ്റിൽ വീമ്പിളക്കുന്നുണ്ട്.

കൂടാതെ വെബ്‌സൈറ്റിൽ ലഭ്യമായ മോട്ടിവേഷണൽ ക്ലാസുകളിൽ നിരവധി പരിശീലകർ ബിസിനസ് പ്ലാനും അംഗങ്ങൾക്ക് പണം നിക്ഷേപിക്കുന്ന പ്രോത്സാഹനങ്ങളും വ്യക്തമാക്കുന്നത് കാണാം, അതനുസരിച്ച് അംഗങ്ങൾക്ക് ഇൻസെന്റീവ് ലഭിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്, ലാഭം മാത്രം നിക്ഷേപിച്ച പണത്തിന്റെ 53% വരും. പ്രതിവർഷം.

മുഴുവൻ സ്കീമും ഒരു ഗണിതശാസ്ത്രപരമായ അസാധ്യതയാണ്, അത് പ്രായോഗികമല്ല. സംസ്ഥാന ക്രൈംബ്രാഞ്ച് അടുത്തിടെ നടത്തിയ അന്വേഷണത്തിൽ ഇത് വ്യക്തവുമാണ്‌.കമ്പനിയുടെ ഡയറക്ടർ പ്രതാപനെ 14 വഞ്ചനകളിൽ പ്രതിയാക്കിയ ആളാണ്‌. ഇത്ര അധികം വഞ്ചനാ കേസുകൾ ഉള്ള ഒരാളുടെ അടുത്തേക്കാണ്‌ ആയിര കണക്കിനു ജനങ്ങൾ കോടികൾ നിക്ഷേപിക്കുന്നത്.എല്ലാവരേയും ചതിക്കുകയാണ്‌. ഇത്തരത്തിൽ പണം സമാഹരിച്ച് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.