സ്മിഷ, ഒരുപാട് പേർക്ക് പ്രചോദനമായി ഇനിയും മാറട്ടെ, വേദനകളെ തോൽപ്പിച്ച് ഇനിയും നൃത്തം ചെയ്യാൻ നിനക്ക് കഴിയട്ടെ, ഹിമ ശങ്കർ

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് ഹിമ ശങ്കർ. ഷോയിൽ തന്റെ നിലാപടുകളും അഭിപ്രായങ്ങളും വ്യക്തമായി സൂക്ഷിച്ചിരുന്ന താരം ഷോയിൽ പലരുമായും ഒരുപാട് പ്രശ്നങ്ങളിൽ പെട്ടിരുന്നു. ഹിമയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറലായി മാറുന്നത്. കാൻസറിനോട് പടപൊരുതുന്ന പ്രിയ കൂട്ടുകാരി സ്മിഷ അരുണിനെ കുറിച്ചാണ് ഹിമ പറയുന്നത്

കുറിപ്പിങ്ങനെ

ഇന്നലെ ആകസ്മികമായി ഈ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടി.. സംസ്കൃത യൂണിവേഴ്സിറ്റി കാലത്തിലെ മറക്കാത്ത മുഖങ്ങളിൽ ഒരാൾ.. കാർന്നു തിന്നുന്ന രോഗത്തിനെ നോക്കി , ആത്മവിശ്വാസത്തോടെ പുഞ്ചിരിച്ചു, ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന ഒരു മുഖമായി വളർന്നു കഴിഞ്ഞവൾ.. ഡിപ്രെഷൻ അടിച്ചു നെഗറ്റീവ് വൈബ് അടിച്ചു സംസാരിക്കേണ്ട ഏരിയാസ് ഒക്കെ കൂൾ ആയി ചിരിച്ചു തമാശയായി സംസാരിക്കുന്നത് കേട്ടാൽ, രോഗം പോലും നാണിച്ചു നിൽക്കും..

സ്മിഷ അരുണിനെ കുറിച്ചുള്ള വാർത്ത വായിച്ചപ്പോൾ ഒക്കെ പഴയ സ്‌മിഷയെയും എസ്‌എസ്‌യുഎസ് കാലവും ഓർത്തിരുന്നു.. ഇന്നലെ കണ്ടുമുട്ടിയപ്പോൾ, അവൾ പറഞ്ഞു ഇന്ന് ഫേസ്ബുക്ക് ഫോട്ടോ കണ്ടപ്പോൾ ചേച്ചിയുടെ പഴയ കാര്യങ്ങളൊക്കെ പറഞ്ഞെ ഉള്ളൂ എന്ന്… അങ്ങനെ യൂണിവേഴ്‌സ് ഞങ്ങളെ കൂട്ടിമുട്ടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു, ഞങ്ങൾ കണ്ടുമുട്ടിഅവളാണെങ്കിൽ, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ട് നേരെ, വരുന്ന വഴി.. നേരെ പൊക്കി, കവടിയാർ (പഴയ ccd തന്നെ) എത്തിച്ചു.. സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ, നിയമ വിദ്യാർഥികൾ ആയ രണ്ടുപേർ പരിചയപ്പെടാൻ വന്നു.. പിന്നെ അവരു ഞങ്ങളെ വിട്ടില്ല.. എന്നെ കണ്ടാണ് സംസാരിക്കാൻ വന്നത് എങ്കിലും, പിന്നെ സ്മിഷയെ കുറിച്ച് പറഞ്ഞപ്പോൾ, അവർ ഫോണിൽ സേവ് ചെയ്ത ഫോട്ടോ കാണിച്ച് കൊടുത്തു..ഭയങ്കര അഭിമാനം തോന്നി, ഒരുപാട് പേർക്ക് മോട്ടിവേഷൻ ആവാൻ അവൾക്ക് കഴിഞ്ഞു എന്നറിഞ്ഞതിൽ.. പിന്നെ അവിടെ വച്ചു അവരുടെ വക ചാമ്പക്ക കിട്ടി, ലെമൺ ക്രഷർ കിട്ടി..

മൊത്തത്തിൽ പരിചയപ്പെടാൻ വന്ന രണ്ടെണ്ണം കാരണം, അവിടെ മേക്കപ് ചെയ്തു, അവിടെ തന്നെ ഫോട്ടോഷൂട്ട് ചെയ്തു.. അവിടെ , അരുൺ കൂടി എത്തിയപ്പോൾ മൊത്തം സൂപ്പർ.. അരുൺ എന്ന വ്യക്തിയുടെ, സപ്പോർട്ട് പോസിറ്റിവ് , അത് തന്നെ ആണ്, സ്മിഷ ഇങ്ങനെ ചിരിച്ചു വേദനകളെ ഫേസ് ചെയ്യുന്നതിന് പ്രധാന കാരണം.. കൂടെ കട്ടക്ക് നിൽക്കാൻ ഒരാൾ ഉള്ളതിൻ്റെ തെളിച്ചം, അവളെ സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തിൽ തിരിച്ചു കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്മിഷ, ഒരുപാട് പേർക്ക് പ്രചോദനമായി ഇനിയും മാറട്ടെ, വേദനകളെ തോൽപ്പിച്ച് ഇനിയും ഒരുപാട് വേദികളിൽ നൃത്തം ചെയ്യാൻ നിനക്ക് കഴിയട്ടെ. ഒരുപാട് സ്നേഹം. ഒപ്പം ഇന്നലത്തെ ഫോട്ടോസ് കുറച്ചു നിങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുന്നു.. ഞാൻ പറയുന്നതിലും കൂടുതൽ ഫോട്ടോസ് നിങ്ങളോട് സംസാരിക്കും.