ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്,സോഷ്യൽമീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നത്- ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

ഇപ്പോഴിതാ ഇത്രയും ഉദ്ഘാടനങ്ങൾ എങ്ങനെയാണു കിട്ടുന്നത് എന്നതിൽ മനസ് തുറന്നിരിക്കുകയാണ് നടി. എത്ര പ്രാർത്ഥനയോടും സ്വപ്നത്തോടുമാണ് ഓരോരുത്തർ സംരംഭങ്ങൾ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാൻ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും ഒരുപാടു സന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്നു തന്നെ പറയാം. കരിയറിന്റെ തുടക്കം മുതൽക്കേ ഉദ്ഘാടനങ്ങൾ ലഭിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്നു മാത്രം.

അഭിനയിച്ച സിനിമകൾ വിജയിക്കുമ്പോൾ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്. ഇപ്പോൾ വരുന്ന ഉദ്ഘാടനങ്ങൾക്കു സിനിമയുമായി ബന്ധമില്ല. പണ്ട് ഇത്തരം ചടങ്ങുകൾക്കു പോകുമ്പോൾ ഫോട്ടോയും വിഡിയോയുമൊന്നും എടുത്തിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്കു ചെയ്യാത്ത ആളായിരുന്നു ഞാൻ. ഇപ്പോൾ അതൊരു മാർക്കറ്റിങ് രീതിയാണെന്നു തിരിച്ചറിഞ്ഞു ചെയ്യാറുണ്ട്.

നടി എന്ന നിലയിൽ ഈ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ അങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ. അതിന്റെ ഗുണം എത്രത്തോളമുണ്ടെന്നു തിരിച്ചറിയാനും പറ്റുന്നുണ്ട്. ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണു ഞാൻ ചെയ്യുന്നത്. ആൾക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാൽ മാത്രമേ അതിനു പറ്റൂയെന്ന് അഭിമുഖത്തിൽ നടി പറഞ്ഞു.