കൈകൾ കോർത്ത് ബാലയ്യക്കൊപ്പം ഷാംപെയ്ൻ കുടിച്ച് ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. തെലുങ്ക് സിനിമയിലെ സൂപ്പർ താരായ ബാലയ്യയുടെ നായികയായിട്ടായിരുന്നു ഹണിയുടെ തെലുങ്കിലേക്കുള്ള തിരിച്ചുവരവ്. വീര സിംഹ റെഡ്ഡിയെന്ന ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഹണിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിൽ നിന്നുമുള്ള ഹണിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ വിജയം ആഘോഷിക്കുവാനായി അണിയറ പ്രവർത്തകർ പാർട്ടി നടത്തിയത്. വിജയാഘോഷ പാർട്ടിയ്ക്ക് പിന്നാലെ അണിയറ പ്രവർത്തകർ ആഫ്റ്റർ പാർട്ടിയും നടത്തിയിരുന്നു. ഇതിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഒരുമിച്ചിരുന്ന് ഷാംപെയ്ൻ കുടിക്കുന്ന ഹണിയുടേയും ബാലകൃഷ്ണയുടേയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കൈകൾ കോർത്തുപിടിച്ചാണ് ഇരുവരും ചിത്രത്തിൽ ഷാംപെയ്ൻ കുടിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ബാലയ്യയുടെ ഭാര്യയായിട്ടാണ് ഹണി റോസ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ മാ ബാവ മനോഭാവലു എന്ന പാട്ടിലെ ഹണിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഹണി റോസ് ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു. ‘മോൺസ്റ്റർ’ ആണ് ഹണി റോസിന്റെതായി ഒടുവിൽ തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു