യഹൂദൻ ലോകത്ത് പാടില്ലെന്ന് പറഞ്ഞാൽ എങ്ങിനെ ശരിയാകും കാസ

ക്രിസ്ത്യാനിക്കും മുസ്‌ളീമിനും ഹിന്ദുവിനും തലചായ്ക്കാന്‍ ഇടമുള്ള ലോകത്ത് യഹൂദനിടം കൊടുക്കില്ലെന്ന് പറഞ്ഞാല്‍ നടക്കില്ല. മത വര്‍ഗായതയെ എതിര്‍ക്കുമെന്ന് കാസ. നമ്മള്‍ എതിര്‍ക്കുന്നത് പാലസ്തീനെയല്ല മറിച്ച് ഹമാസിനെയാണ്. ഹമാസിന്റെ ആസ്ഥാനം ഗാസയാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തകളില്‍ നാം കേട്ടത് ഇസ്രയേല്‍ ഗാസയിലേക്കുള്ള വൈദ്യുതിയും വെള്ളവും കട്ട് ചെയ്തുവെന്നാണ്.

ഇതിന് അര്‍ഥം ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും മുമ്പ് നല്‍കിയിരുന്നത് ഇസ്രയേലാണെന്നാണ്. ഈ ഇസ്രയേലിനെയാണ് ഒരു സുപ്രഭാതത്തില്‍ പിന്നില്‍ നിന്നും കുത്തുന്നത്. ഭാരതത്തിന്റെ സംസ്‌കാരവും ജൂതന്മാരുടെ സംസ്‌കാരവും പ്രാചീനമായ സംസ്‌കാരമാണ്. ഈ സംസ്‌കാരങ്ങള്‍ക്ക് നേരെ ഉണ്ടായിട്ടുള്ള കടന്ന് കയറ്റം സമാനതകള്‍ ഇല്ലാത്തതാണ്.

ലോകത്തിന്റെ ചരിത്രത്തില്‍ ഇത്ര അധികം കൂട്ടക്കുരുതിക്ക് ഇരയായ ജനത വേറെ ഉണ്ടാകില്ല. അതില്‍ നിന്നും ഉയര്‍ന്ന് വരുവാനും അവരുടെ സംസ്‌കാരത്തിനൊപ്പം ജീവിക്കുവാനും അവര്‍ക്ക് അവകാശമുണ്ട് ഈ ഭൂമിയി. നമ്മള്‍ ഓരോരുത്തരെയും അടയാളപ്പെടുത്തുന്നത് നമ്മുടെ സംസ്‌കാരമാണ്.