അമ്മയുടെ പ്രസിഡന്റ് ആവാൻ ഏറ്റവും യോഗ്യൻ പൃഥ്വിരാജ്- ഇടവേള ബാബു

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. 1994 ൽ രൂപീകരിച്ച താര സംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്( അമ്മ ) ന്റെ തുടക്കം മുതൽ ഇടവേള ബാബു ഭാഗമാണ്. നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു. എന്നാൽ കഴിഞ്ഞ ദിവസം അമ്മയുടെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും ഒഴിയുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരിന്നു. ഇരുവരും ഒഴിഞ്ഞാൽ ജൂൺ 30നാവും പുതിയ ഭാരവാഹികൾക്കുള്ള തെരഞ്ഞെടുപ്പ് നടത്തുക.

എന്നാൽ തനിക്ക് അമ്മയുടെ തലപ്പത്തേക്ക് നടൻ പൃഥ്വിരാജ് വരുന്നതിൽ ആഗ്രഹമുണ്ടെന്ന് ഇടവേള ബാബു മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ്.

കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങൾ വ്യക്തമായിട്ട് അറിയാം. രാജു നമ്മൾ കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാൻ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്.