കരിപ്പൂർ സ്വർണക്കടത്ത്; ക്യാരിയർ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ 3 പേർ അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ക്യാരിയർ ആയിരുന്ന അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോൾ അറസ്റ്റ് ചെയ്തവരുടെ നിർദ്ദേശ പ്രകാരമാണ് അഷ്റഫ് മെയ് 26ന് വിദേശത്തു നിന്ന് രണ്ട് കിലോയിലേറെ സ്വർണം കടത്തിയത്.

അറസ്റ്റിലായവരുടെ നിർദേശപ്രകാരമാണ് അഷ്‌റഫ് സ്വർണം കടത്തിയതെങ്കിലും സ്വർണം ഇവർക്ക് നൽകാതെ മറ്റൊരു സംഘത്തിനു നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഇവർ ഇയാളെ ഭീഷണിപ്പെടുത്തിയത്. മുൻപ് പലതവണ സ്വർണം ആവശ്യപ്പെട്ട് അഷ്‌റഫിനെ ഇവർ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.