ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മിഷണറെ തടഞ്ഞ സംഭവം, ക്രിമിനൽ കുറ്റമില്ലെന്ന് സ്‌കോട്‌ലൻഡ് പോലീസ്

ലണ്ടന്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിക്രം ദൊരൈസ്വാമിയെ തടഞ്ഞതില്‍ ക്രമിനില്‍ കുറ്റമില്ലെന്ന് സ്‌കോട്‌ലാന്‍ഡ് പോലീസ്. ഗ്ലാസ്‌ഗോവിലെ ഗുരുദ്വാരിയിലെത്തിയപ്പോഴായിരുന്നു സംഭവം. അന്വേഷണത്തില്‍ പ്രത്യേകിച്ച് ക്രിമിനൽ കുറ്റം ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലന്നെ പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ 29നാണ് സംഭവം നടക്കുന്നത്.

ഗുരുദ്വാരയിലെത്തിയ അദ്ദേഹത്തിന്റെ കാറിന് സമീപം കുറച്ച് ആളുകള്‍ എത്തുകയും തിരിച്ച് പോകാന്‍ ആവശ്യപ്പെടുന്നതും കാണാം. ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു തടയല്‍.

അതേസമയം ഗുരുദ്വാരയില്‍ഡ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാന്‍ നിരോധനമുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. ഗുരുദ്വാര അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് ഹൈക്കമ്മിഷണര്‍ എത്തിയത്.