ഭാരത് മാതാ കീ ജയ്, ഇന്ത്യന്‍ ആര്‍മി സിന്ദാബാദ്, നരേന്ദ്രമോദി സിന്ദാബാദ്, സുഡാനിൽ നിന്ന് ഡൽഹിയിലെത്തിവരുടെ മുദ്രാവാക്യം വിളി , വീഡിയോ വൈറൽ

ഡൽഹി : ഇന്ത്യയിൽ തിരികെ എത്തിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് സുഡാനിൽ നിന്ന് ഡല്‍ഹിയിലെത്തിയവർ. ഡല്‍ഹിയിൽ വിമാനമിറങ്ങിയ ഇവരില്‍ നല്ലൊരു വിഭാഗം മോദിയ്ക്കും ഭാരതത്തിനും ഇന്ത്യന്‍ സേനയ്ക്കും മുദ്രാവാക്യം വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് കൗതുകമായി. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്‍മാരാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്

വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇന്ത്യന്‍ സംഘത്തെ ജിദ്ദയില്‍ നിന്നും യാത്രയാക്കിയത്. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി ഒരു ലഘു വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ എല്ലാവരും ദില്ലിയിലേക്ക് യാത്ര തുടരുയായിരുന്നു. ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും വി മുരളീധരൻ നന്ദി പറഞ്ഞു.

നാവികസേനയുടെ ഐഎൻഎസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിൽ എത്തിച്ചത്. വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. ഏകദേശം 3,000 ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്രം ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ കാവേരി.