മോഡേൺ വേഷങ്ങളിഷ്ടമില്ല, സിനിമക്കുവേണ്ടി മാത്രം ധരിച്ചതാണ്- ദേവയാനി

മലയാള സിനിമയിൽ തിളങ്ങിനിന്ന നടിയാണ് ദേവയാനി. തെന്നിന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി അപ്പോൾ ടിവി സീരിയലുകളിൽ സജീവമാണ്. വിവാഹം കഴിഞ്ഞ് കുടുംബിനി ആയിട്ടും അഭിനേത്രിയായി തിളങ്ങുകയാണ് നടി. 2001ൽ സംവിധായകൻ രാജ്കുമാരനും ദേവയാനിയും രഹസ്യമായി വിവാഹിതർ ആവുകയായിരുന്നു. ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ് ദേവയാനി. ഇ

ഇപ്പോളിതാ ദേവയാനിയുടെ അഭിമുഖമാണ് വൈറലാവുന്നത്. വസ്ത്രധാരണത്തെക്കുറിച്ച് ദേവയാനി പറയുന്നതിങ്ങനെ ‘അതെന്റെ ആദ്യ സിനിമയിലെ കോസ്റ്റിയൂമാണ്. ആ സിനിമയിൽ എനിക്ക് ധരിക്കാനുള്ളതെല്ലാം ഇതുപോലുള്ള വസ്ത്രങ്ങളായിരുന്നു. പക്ഷെ അത്തരം വസ്ത്രങ്ങളിൽ ഞാൻ തീരെ കംഫേർട്ടബിളായിരുന്നില്ല. ഓക്കെയാണ് പക്ഷെ ശരിക്കും എനിക്ക് അവ ഇഷ്ടമല്ല. ആദ്യമായിട്ട് അഭിനയിക്കുന്നത് ആയതുകൊണ്ടാണ് അന്ന് അവ ധരിച്ചത്. സ്റ്റെപ്പിങ് സ്റ്റോൺ എന്നൊക്കെ പറയുന്നത് പോലെ. അടുത്ത ഘട്ടത്തിലെത്തുന്നതിന് എനിക്ക് അത് ധരിക്കേണ്ടി വന്നു.

ഫ്രണ്ട്‌സ് സിനിമയിൽ മോഡേൺ വസ്ത്രം ധരിച്ചതിനെ കുറിച്ചും ദേവയാനി പറയുന്നുണ്ട്. ‘എപ്പോഴും സാരിയുടുത്തോ, പാവാടയും ധാവണിയോ അണിഞ്ഞാണ് ഞാൻ ആ സമയത്തും നടന്നിരുന്നത്. ദേവയാനിയെ ഈ ഗെറ്റപ്പിലാണ് എപ്പോഴും കാണാനാവുക. മോഡേൺ വസ്ത്രങ്ങൾ ഞാൻ ചില സിനിമകളിൽ മാത്രമാണ് ധരിച്ചിട്ടുള്ളത്. വിണ്ണുക്കും മണ്ണുക്കും എന്ന ചിത്രത്തിൽ ധാരാളമായി ധരിച്ചിട്ടുണ്ട്.

അതിൽ ഹീറോയിൻ കഥാപാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഗൗണും അതും ഇതുമെല്ലാം ധരിക്കേണ്ടി വന്നിരുന്നു. ഫ്രണ്ട്‌സിലെ ഈ ഗാനം കുറച്ചു മോഡേണായും ക്യൂട്ടായും ബബ്ലി ആയും ഇരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ പുതിയ ഔട്ട്ഫിറ്റുകളൊക്കെ ട്രൈ ചെയ്യുകയായിരുന്നു. എല്ലാവർക്കും അതൊക്കെ ഇഷ്ടമായിരുന്നു,’