ഭർത്താവിന്റെ മരണശേഷം വീട്ടിൽ നിന്ന് എല്ലാവരും ഇറങ്ങിപ്പോയപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു- ഇന്ദുലേഖ

പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഇന്ദുലേഖ. ഇതിനോടകം നിരവധി വേഷങ്ങളിൽ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം വിവരങ്ങൾ പ്രേക്ഷകർക്ക് അറിയില്ല. സ്വകാര്യ ജീവിതത്തിലെ പല വേദനകളെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫ്‌ളവേഴ്‌സ് ഒരുകോടി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജീവിതാവസ്ഥ വെളിപ്പെടുത്തുന്നത്.

ഭർത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാൻഡിലെ കാർത്തികേയൻ സാർ വിളിച്ചിട്ട് സീരിയൽ ഇയാൾ വന്നില്ലെങ്കിൽ നിന്ന് പോവും. നഴ്‌സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭർത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവൾ മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്.

ലിവർസിറോസിസായിരുന്നു അദ്ദേഹത്തിന്. തിരിച്ചുവരാൻ പറ്റും എന്നുള്ള വിശ്വാസത്തിലായിരുന്നു പുള്ളി. അതുകഴിഞ്ഞ് തിരിച്ചുവരവില്ലെന്ന് മനസിലാക്കിയപ്പോഴാണ് പുള്ളി എന്നോട് ഭയങ്കരമായി ദേഷ്യപ്പെടാൻ തുടങ്ങിയത്. അവളോട് ഇത്തിരിയൊരു റൂഡായിട്ട് പെരുമാറിയില്ലെങ്കിൽ ഞാൻ പോയിക്കഴിഞ്ഞാൽ അവൾ എന്നെയോർത്ത് ജീവിതം പാഴാക്കും, അതോണ്ട് എന്നെക്കുറിച്ചുള്ള ഓർമ്മകൾ കുറച്ച് മതി, ദേഷ്യപ്പെടുന്നതിനെക്കുറിച്ച് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഭർത്താവിന്റെ മരണശേഷം 12 ദിവസം വീട്ടിൽ എല്ലാവരുമുണ്ടായിരുന്നു. മരണാനന്തര ചടങ്ങുകളൊക്കെയുള്ളതിനാൽ വീട് നിറയെ ആളുകളായിരുന്നു. 13ാമത്തെ ദിവസം എല്ലാവരും ഇറങ്ങിപ്പോയപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. കുറേ ദിവസം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഇടയ്ക്ക് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയപ്പോൾ പെട്ടെന്ന് ഞെട്ടിയപ്പോൾ അടുത്താളില്ല, അതൊരു ഭീകര അവസ്ഥയായിരുന്നു