തനിക്ക് നാട്ടിലേക്ക് തിരിച്ച് വരണം; മാധ്യമങ്ങൾ തന്നെ മോശമായി ചിത്രീകരിക്കുന്നു ഐഎസ് വധു ഹോഡ മുത്താന

മാധ്യമങ്ങൾ തന്നെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ഐഎസ് വധു ഹോഡ മുത്താന. ഒരിയ്‌ക്കലും രക്തച്ചൊരിച്ചിലുകൾ ഉണ്ടാകും വിധത്തിൽ താൻ ട്വീറ്റുകൾ ചെയ്തിട്ടില്ലെന്നും ഹോഡ മുത്താന പറയുന്നു. ഐഎസ് ഭീകരർ തന്നെ അപായപ്പെടുത്തും. അതിനായി സിറിയയിലെ ക്യാമ്പ് ആക്രമിക്കാനും ഐഎസ് ഭീകരർ മടിക്കില്ല. അതിനു മുൻപ് തനിക്ക് ഇവിടെ നിന്ന് രക്ഷപെടണം.

വീട്ടിലേക്ക് മടങ്ങണമെന്നും ഹോഡ മുത്താന പറയുന്നു. വിദ്വേഷപരമായ ട്വീറ്റുകൾ ഹോഡ മുത്താന ചെയ്തതായാണ് യുഎസ് സർക്കാരിന്റെ വിലയിരുത്തൽ. 2015 മാർച്ച് 19-ന്, മുത്താനയുടെ അക്കൗണ്ടിൽ നിന്ന് ദേശീയ അവധി ദിവസങ്ങളിൽ യുഎസിലെ പരേഡുകൾ ആക്രമിക്കാനും രക്തം ഒഴുക്കാനും ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ ചെയ്തു.അതേ ദിവസം തന്നെ പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റ് ഇങ്ങനെയായിരുന്നു: ‘നിങ്ങൾക്ക് വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ഒബാമയുടെ ഷെഡ്യൂൾ നോക്കാം. ആ വഞ്ചകനായ സ്വേച്ഛാധിപതിയെ താഴെയിറക്കൂ.

റൈഫിളുകളും ഐഎസ് പതാകകളും പിടിച്ച് ബുർക്ക ധരിച്ച സ്ത്രീകൾക്കൊപ്പം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിലും മുത്താനയെ ടാഗ് ചെയ്തിട്ടുണ്ട്. ഫോട്ടോയിലെ സ്ത്രീകളിൽ ഒരാൾ താനാണെന്ന് മുത്താന പിന്നീട് പറഞ്ഞെങ്കിലും പിന്നീട് ആ ട്വീറ്റുകൾ താൻ അയച്ചതല്ലെന്നും മുത്താന പറഞ്ഞു. താൻ രണ്ട് ഐ എസ് ഭീകരന്മാരുടെ ഭാര്യയായിരുന്നു. അതുപോലെ തന്നെ ഇവിടെ കൊണ്ടുവന്നയാൾക്ക് മറ്റൊരു ഭാര്യയുണ്ടായിരുന്നു, അവൾ ഞങ്ങളുടെ ഫോണുകൾ എടുക്കും.

അവരാകും അത്തരം ട്വീറ്റുകൾ ചെയ്തത് . ഐഎസ് ഭീകരർക്ക് മാദ്ധ്യമങ്ങളിൽ നമ്മളെ മോശമായി കാട്ടണമെന്നുണ്ട് . അതാണ് അടിസ്ഥാനപരമായി അവരുടെ അജണ്ട, അങ്ങനെ ഒരിക്കലും മടങ്ങിവരാൻ ആഗ്രഹിക്കുന്ന ചിന്തകൾ ഉണ്ടാകരുതെന്നും ഭീകരർ ചിന്തിക്കുന്നുത്. അലബാമയിൽ വളർന്ന ഹോഡ മുത്താന 2014 ലാണ് ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് പോയത് .തുടർന്ന് ഓസ്‌ട്രേലിയൻ ജിഹാദിസ്റ്റായ അബു ജിഹാദ് അൽ ഓസ്‌ട്രേലി എന്ന പേരുള്ള സുഹാൻ റഹ്മാനെ വിവാഹവും കഴിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിനു പിന്നാലെ ഹോഡ മുത്താന യുഎസ് പൗരനല്ലെന്ന് അധികൃതർ നിർണ്ണയിച്ച് പാസ്‌പോർട്ട് റദ്ദാക്കുക്കി.2019-ലാണ്, മുത്താനയുടെ പ്രവേശനം തടഞ്ഞ ഫെഡറൽ കോടതിക്കെതിരെ പിതാവ് അപ്പീൽ നൽകി. എന്നാൽ സുപ്രീം കോടതി അഭിപ്രായം പറയാതെ തന്നെ ഹർജി നിരസിച്ചു.അമേരിക്കയിൽ ജനിച്ച യെമൻ വംശജയായ വനിതയാണ് മുത്താന . സിറിയയിൽ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനയ്‌ക്ക് 2019 ജനുവരിയിൽ അവർ കീഴടങ്ങി. യുഎസിലെ യെമൻ നയതന്ത്രജ്ഞനായിരുന്നു പിതാവ്.

എന്നാൽ ഫെഡറൽ നിയമപ്രകാരം, യുഎസിൽ ജനിക്കുന്ന നയതന്ത്രജ്ഞരുടെ കുട്ടികൾക്ക് സ്വയമേവ പൗരത്വംനൽകുന്നതല്ല.ഐഎസിൽ ചേർന്നതിൽ താൻ ഖേദിക്കുന്നുവെന്നും ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് മുത്താന ഇപ്പോൾ പറയുന്നത് . മുത്താനയുടെ ഭർത്താവ് റഹ്മാൻ 2015ൽ കൊല്ലപ്പെട്ടു.തുടർന്ന് ടുണീഷ്യൻ ഭീകരനെ വിവാഹം കഴിച്ച മുത്താന നിലവിൽ ഒരു കുഞ്ഞിന്റെ അമ്മയാണ്. ‘ജിഹാദി വധുക്കൾ’ എന്ന് അറിയപ്പെടുന്ന ഐസിസുമായി ബന്ധമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ചുള്ള പൊതു ധാരണ പ്രണയത്തിലൂടെയോ വിവാഹത്തിലൂടെയോ മാത്രമാണ് അവർ തീവ്രവാദത്തിൽ ആകൃഷ്ടരാകുന്നത്.

ഐഎസ് വിഭാവനം ചെയ്യുന്ന ഭരണകൂടത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം, ഐഎസിൽ ഉണ്ടെന്ന് അവർ കരുതുന്ന സാഹോദര്യ മനോഭാവം, ദിവ്യമായ എന്തോ കൃത്യത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം എന്നിവയൊക്കെയാണ് സ്ത്രീകളെയും പെൺകുട്ടികളെയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്നാണ് ചില പഠനങ്ങൾ പറയുന്നു.

ഐഎസ് വധുക്കളെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞത് ഐഎസ് ഭീകരർ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. ഭീകരനിൽനിന്നു ജനിച്ച മകന് ഉചിതമായ വിദ്യാഭ്യാസം നൽകാൻ സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുത്താനയിപ്പോൾ ആഗ്രഹിക്കുന്നത്.എന്നാൽ മാദ്ധ്യമങ്ങൾ തന്നെ മോശമായ് ചിത്രീകരിക്കുന്നത് തന്റെ ജീവന് ഭീഷണിയായ് മാറുന്നു എന്നാണ് മുത്താനയുടെ പരാതി.