ആനിമൽ ഫ്ലോ വർക്ക്ഔട്ട് പരിചയപ്പെടുത്തി ഇഷാനി

മലയാളികളുടെ പ്രിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മൂത്ത മകൾ അഹാന കൃഷ്ണ നായികയായി തിളങ്ങി നിൽക്കുകയാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനിയും അഭിനയ രംഗത്ത് തുടക്കം കുറിച്ചിരുന്നു. വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു നടിയുടേത്. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയകളിൽ നിരവധി ആരാധകരെ സമ്പാദിച്ചയാളാണ് ഇഷാനി. അടുത്തിടെ ഇഷാനി 41 കിലോയിൽ നിന്ന് 51 കിലോയിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു.

ഇഷാനിയുടെ വർക്ക് ഔട്ട് വീഡിയോ വൈറലാകുന്നു. ശരീര ഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വർക്ക്ഔട്ട് രീതികൾ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരം. വണ്ണം വയ്ക്കാൻ പല വഴികളും നോക്കുന്ന ചിലർക്ക് സഹായകരമാകുമെന്നും താരം പറയുന്നു. ആനിമൽ ഫ്ലോ എന്ന വർക്ക്ഔട്ട് രീതിയാണ് വണ്ണം വയ്ക്കാൻ തന്നെ സഹായിച്ചതെന്നും താരം പറയുന്നു.

മൃഗങ്ങൾ ശരീരം ചലിപ്പിക്കുന്നതിന് സമാനമായി ശരീരം ചലിപ്പിച്ചാണ് ഈ വർക്ഔട്ട് ചെയ്യുന്നതെന്നും എന്നാൽ താൻ ചെയ്യുന്നത് ശരിയായ രീതിയിൽ ആണോ എന്ന് അറിയില്ലെന്നും ഇഷാനി പറയുന്നു. ആനിമൽ ഫ്ലോ പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇഷാനി വീഡിയോയിൽ പറയുന്നു.