ഗാസയിൽ ഇസ്രായേലിന്റെ ബോംബ് മഴ, ഇത് ഹമാസ് തുടങ്ങിയ യുദ്ധം, അവസാനിപ്പിക്കുന്നത് ആലോചനയിലേ ഇല്ലെന്ന് നെതന്യാഹു

ഗാസയിൽ ഇസ്രായേലിന്റെ ബോംബ് മഴ. ജൂത പകയുടെ കൊടിയ പോരിൽ ഗാസയിലെ പല നഗരങ്ങളും ശനിയാഴ്ച്ച കത്തുകയാണ്‌. ഹമാസ് രണ്ട് യുഎസ് ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെ വ്യോമാക്രമണം കൂടുതൽ കടുപ്പിച്ചു. ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേൽ ബോംബാക്രമണം തുടങ്ങിയതിനുശേഷം ഗാസ മുനമ്പിൽ കുറഞ്ഞത് 4,137 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിജയം വരെ പോരാടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുപ്പിച്ചതിന് ശേഷം ശനിയാഴ്ച ഗാസയിലുടനീളം ഇസ്രായേൽ കനത്ത ബോംബാക്രമണം നടത്തി. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനും പ്രതീക്ഷിച്ച കര ആക്രമണത്തിനും വിരാമമില്ലെന്ന് നെതന്യാഹു സൂചിപ്പിച്ചു. ഈ യുദ്ധം നിർത്തുന്നത് ആലോചനയിൽ പോലും ഇല്ല. ഇസ്രായേലിനെതിരായി ഉയരുന്ന അവസാനത്തേ കരങ്ങളും ഇല്ലാതാക്കും വരെ ഇത് തുടരും എന്നും നെതന്യാഹു പറഞ്ഞു.കമാൻഡ് സെന്ററുകളും ബഹുനില കെട്ടിടങ്ങൾക്കുള്ളിലെ പോരാട്ട സ്ഥാനങ്ങളും ഉൾപ്പെടെ “ഗാസ മുനമ്പിൽ ഉടനീളമുള്ള വലിയൊരു ഹമാസ് ഭീകര കേന്ദ്രങ്ങളിൽ“ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി സൈന്യം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗാസയുടെ വടക്ക് ഭാഗത്ത് ഇസ്രായേൽ വിമാനം ആറ് വീടുകളിൽ ആക്രമണം നടത്തിയതായും കുറഞ്ഞത് 19 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ മാധ്യമങ്ങൾ പറഞ്ഞു. തെക്കൻ ഇസ്രായേലി അതിർത്തി കമ്മ്യൂണിറ്റികൾക്കെതിരെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം റോക്കറ്റുകളുടെ ഒരു പുതിയ സാൽവോ റിപ്പോർട്ട് ചെയ്തു, തുടർന്ന് ഫലസ്തീൻ എൻക്ലേവിന് വടക്ക് 40 കിലോമീറ്റർ തുറമുഖ നഗരമായ അഷ്‌ഡോദിൽ സൈറണുകൾ നിലക്കാതെ മുഴങ്ങുന്നത് ഭയപ്പാട് ഉണ്ടാക്കി. 75 വർഷം മുമ്പ് ഇസ്രായേൽ രാജ്യം സ്ഥാപിതമായതിന് ശേഷം ഇസ്രായേലികൾക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഒറ്റ ആക്രമണത്തിൽ ഹമാസ് തോക്കുധാരികൾ ഇസ്രായേലിലേക്ക് ഇരച്ച് കയറി 1400 പേരേ കൊല്ലുകയായിരുന്നു.

ഇസ്രായേൽ ഇന്നു വരെ നേരിടാത്ത ഭീകരാക്രമണത്തിൽ ഇസ്രായേൽ ഇന്നുവരെ ചെയ്യാത്ത വൻ യുദ്ധമാണ്‌ നടത്തുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായ കര അധിനിവേശത്തിനായി ഇസ്രായേൽ ചെറിയ തീരദേശ എൻക്ലേവിന് ചുറ്റുമുള്ള വേലികെട്ടിയ അതിർത്തിക്ക് സമീപം ടാങ്കുകളും സൈനികരും ശേഖരിച്ചു. ശരിക്കും വീണ്ടും പറയാം…ഈ യുദ്ധം എന്തിനു തുടങ്ങി. ഇവിടെ പലസ്തീനേ അനുകൂലിക്കുന്നവർ എന്തുകൊണ്ട് ഹമാസ് ഭീകരർ നടത്തിയ ഇസ്രായേൽ ആക്രമണത്തേ കുറിച്ച് മിണ്ടുന്നില്ല. ഹമാസ് ഭീകരാക്രമണം ഇസ്രായേലിൽ നടത്തി 1400 നിരപരാഷികളേ വെടിവയ്ച്ചും കഴുത്തറത്തും ചുട്ടും കൊല്ലുകയായിരുന്നു. തീർത്തും നിരപോരാധികൾ. അന്ന് സോഷ്യൽ മീഡിയയിൽ ആ ഭീകരാക്രമണത്തിൽ ഇസ്രായേലിനെ ഹമാസ് കീഴടക്കി എന്ന് ആഘോഷിച്ചവരോട് അന്നേ ലോകം മുഴുവൻ പറഞ്ഞതാണ്‌…

മഹാ യുദ്ധവും തിരിച്ചടിയും ഉണ്ടാകും അപ്പോൾ കരയരുത് എന്നും. ഇപ്പോൾ ഗാസയേ ചാമ്പലാക്കുകയാണ്‌ ജൂത സൈന്യം. ആകാശത്ത് നിന്നും ഇടുന്ന ബോംബുകൾ ഗാസയെ അഗ്നിയിൽ മൂടുമ്പോൾ ആരും അവരെ രക്ഷിക്കാൻ ഇല്ല. തടയാൻ ഹമാസിന്റെ പൊടി പോലും ഇല്ല. ഒക്ടോബർ 7നു ആഹ്ളാദ നൃത്തം ചവിട്ടിയ സുഡാപ്പികൾ പോലും ഇപ്പോൾ ഗാസയിലേക്ക് നോക്കി കരയാൻ അല്ലാതെ ഒന്നും ചെയ്യാൻ ആകുന്നില്ല. എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന പോലെ യുദ്ധം ചെയ്യാൻ അമേരിക്ക 100 ബില്യൺ ഡോളർ കൂടി ഇസ്രായേലിനു തിരികെ കൊടുക്കണ്ടാത്ത സഹായം നല്കി. അതോടെ യുദ്ധം ഏറെ നാൾ നീളും എന്നും ഉറപ്പ്. പഴയ ഗാസ ഇനി ഉണ്ടാവില്ലെന്നും ഷെഡ് കെട്ടി താമസിക്കുന്ന കൂടാര നഗരം ആക്കി മാറ്റും എന്നും ഇസ്രായേൽ മുമ്പേ മുന്നറിയിപ്പ് നല്കിയതാണ്‌

ഗാസയിൽ ഒക്ടോബർ 7 മുതൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 13,162 പേർക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു. അതിനിടെ യുദ്ധത്തിൽ ജോലി നഷ്ടപ്പെടുകയും തൊഴിൽ പോവുകയും ചെയ്ത ഇസ്രായേലികൾക്ക് 14 ബില്യൺ ഡോളർ അനുവദിച്ചു.അതിർത്തി സംരക്ഷണത്തിനു 10 ബില്യണും കൂടി അനുവദിച്ചു. ഗാസയിൽ കരയുദ്ധം ഇനി തുടങ്ങാൻ ഇരിക്കുന്നതേ ഉള്ളു. ഗാസയിലെ നിർമ്മിതികൾ എല്ലാം തകർക്കുക എന്നതാണ്‌ ഇസ്രായേൽ ലക്ഷ്യം. ഇനി ഒരു യുദ്ധം ഇസ്രായേലിനു മേൽ ആരും നടത്തരുത്. ഇസ്രായേലിലേക്ക് അതിക്രമിച്ച് കയറി യുദ്ധത്തിനു വന്നാൽ ഗാസ ഒരു പാഠം ആകും എന്നാണ്‌ ജൂത സൈന്യം പറയുന്നത്

പുതിയ വ്യോമാക്രമണം മധ്യ ഗാസയിലും വറ്റക്കൻ ഗാസയിലും തുടരുകയാണ്‌. അമേരിക്കൻ പൗരന്മാരേ വിട്ടയക്കുന്നതിനായി റോഡുകൾ സുരക്ഷിതം ആക്കാനാണ്‌ ഇസ്രായേൽ ആ സമയം വ്യോമാക്രമണം നിർത്തി വയ്ച്ചത്. ഹമാസിന്റെ ആയുധങ്ങലും അവരുമായി ബന്ധപ്പെട്ട മൊബൈൽ കോളുകളും പോകുന്ന പ്രദേശത്തും കെട്ടിടത്തിലാമ്മ്‌ ബോംബിടുന്നത്