ഗാസ കൂടാര നഗരമാക്കും, ഇസ്രായേലിന്റെ അന്ത്യ ശാസനം , ജൂത പകയിൽ വിറങ്ങലിച്ച് ലോകം

ഗാസയ്ക്ക് ഇസ്രായേലിന്റെ അന്ത്യശാസനം വന്നിരിക്കുന്നു. ​ഗാസയിലുള്ള എല്ലാ ജനങ്ങളേയും ഉൾപ്പെടുത്തിയാണ് അന്ത്യശാസനം നല്കിയിരിക്കുന്നത്. ​ഗാസയ്ക്ക് എന്ത് സംഭവിക്കുമെന്നുള്ള ഭീകരമായിട്ടുള്ള അവസ്ഥയാണ് നിലവിലുള്ളത്. ​ഗാസ ഉടൻതന്നെ ഒരു കൂടാര ന​ഗരമാകുമെന്നാണ് ഇസ്രായേലിന്റെ അന്ത്യശാസനം.​ഗാസയിലേക്ക് ഭീകരമായിട്ടുള്ള അക്രമണം നടത്തുവാനുള്ള ഇസ്രായേലിന്റെ അന്ത്യശ്വാസം പുറത്തുവന്നു. ലോകത്തിന്റെ എല്ലാ കണ്ണുകളും ഗാസയിലേക്കാണ്.

ഡൽഹിയുടെ ഒക്കെ ഏകദേശം പത്തിൽ ഒന്ന് വലിപ്പം മാത്രമേ ഉള്ളൂ ​ഗാസസിറ്റി. 20 ലക്ഷത്തോളം ആളുകളിൽ ഇപ്പോൾ കുറെ ആളുകൾ ഏകദേശം 5 ലക്ഷത്തിലധികം പേർ ​ഗാസ വിട്ടുപോയി എന്നാണ് പറയുന്നത്. ​ഗാസ വിട്ടു പോകണമെന്ന് ജനങ്ങൾക്ക് മൂന്ന് ദിവസം മുമ്പേ ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു.അതിനുശേഷമാണ് വ്യോമാക്രമണം ആരംഭിക്കുന്നത്. ​ഗാസയിൽ തുടരുന്നവർ എല്ലാവരും തീവ്രവാദികളുടെ ആലുകളോ, അല്ലെങ്കിൽ ​ഹമാസുമായി ബന്ധപ്പെട്ടവരുമായി കണക്കാക്കുമെന്നും, രൂക്ഷമായ അക്രമണത്തിൽ എന്തെങ്കിലും സംഭവിച്ചാൽ യാതൊരു ഉത്തരവാദിത്വവും എറ്റെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിലേക്ക് അയ്യായിരത്തിലധികം മിസ്റ്റുകൾ അയക്കുകയും ഭീകരന്മാർ നുഴഞ്ഞുകയറി 1600 ഓളം ഇസ്രയേലുകളെ വധിക്കുകയും ചെയ്തത് ​ഗാസയിൽ നിന്നാണ്. ഹമാസ് ഭീകരർ വന്നത് ​ഗാസയിൽ നിന്നാണ്. അതുകൊണ്ട് ​ഗാസ തകർക്കുമെന്ന പ്രഖ്യാപിത നിലപാടിൽ നിന്ന് ഇസ്രോയേൽ പിന്നോട്ടില്ല. ​ഗാസ ഉടൻ തന്നെ തകർക്കാൻ പോകുന്നു. ​ഗാസ കൂടാര ന​ഗരമാക്കും. അന്ത്യശാസനമാണ് ഇസ്രോയേലിന്റെ പ്രഖ്യാപനം ചരിത്രത്തിലില്ലാത്ത തരത്തിലുള്ള പ്രതികാര നടപടിയാണ് ​ഗാസയ്ക്ക്മേൽ നടത്തുന്നത്.

തങ്ങളുടെ ആയിരത്തോളം ആളുകളെ അതുമായി ബന്ധപ്പെട്ടയും ആഘോഷങ്ങളും ഒക്കെ നടക്കുമ്പോൾ അവിടെയാണ് അക്രമണം ഉണ്ടായത് പട്ടാളക്കാർ അടക്കം ഇസ്രായേലിന്റെ പോലീസുകാരും പ്രത്യേകിച്ച് ജൂതന്മാർ മതവിശ്വാസത്തിന് വളരെ കണിശമായ ചിട്ടകൾ പാലിക്കുന്നവരാണ് ആ ഒരു പഴുത നോക്കി ആ ദിവസത്തിലാണ് ഭീകരന്മാർ അതിർത്തി കടന്നെത്തുകയും അവിടുത്തെ സമീപത്തെ ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഗ്രാമത്തിലേക്ക് ചെന്ന് അവിടെയാണ് കൂട്ടക്കുരുതി നടത്തിയത്. നൂറുകണക്കിന് ആളുകളെ വെടിവെച്ചു കൊന്നത് അവിടെയാണ്. മാത്രമല്ല ഗായികയായിട്ടുള്ള ആളുകളെയും വിദ്യാർത്ഥികളെയും അവിടുന്നാണ് കൂടുതൽ തട്ടിക്കൊണ്ടുപോയത് തിരിച്ചടിയാണ് ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്നത്.

ലോകത്തിന് ഇസ്രോയേൽ വെളിപ്പെടുത്തി കൊടുക്കുകയാണ് ഇനി ഒരു ഉയർന്ന കെട്ടിടങ്ങളും വേണ്ട യൂണിവേഴ്സിറ്റികളും, സ്കൂളുകളും ഹോസ്പിറ്റലുകളും ഒക്കെ തകർക്കുന്നു.എല്ലാ മേഖലകളും ഇസ്രായേൽ ആക്രമണത്തിൽ തകർക്കുകയാണ് ഇതിന് സജ്ജമായിട്ട് നിൽക്കുന്നത് ഇസ്രായേലിന്റെ അധിനിവേശം നടന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ​ഗാസയിൽ ഇസ്രായേലിന്റെ കരസേന പ്രവേശിച്ചിരിക്കുന്നു . ​ഗാസയിൽ നിന്ന് പോകുന്നവർക്ക് ഈജിപ്തിലേക്കാണ് കടക്കാൻ കഴിയുക. എന്നാൽ അവർ അവരുടെ അതിർത്തി അടച്ചിരിക്കുകയാണ് . അഭയാർത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കടത്തുകയില്ല, ഇസ്രായേലുമായി പ്രശ്നത്തിന് ഞങ്ങൾ തയ്യാറല്ല എന്നാണ് ഒരു ഇസ്ലാമിക രാജ്യം കൂടി ആയിട്ടുള്ള ഈജിപ്ത് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈജിപ്തിലേക്ക് വഴിതുറന്നു കൊടുക്കണം എന്ന് അമേരിക്ക ഈജിപ്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്

ഇസ്രോയേലിന്റെ അന്ത്യശാസനം വന്നിരിക്കുന്നു അത് തന്നെയാണ് ഈ അവസരത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്തയിലേക്ക് വലിയ തോതിലുള്ള അക്രമണത്തിന്റെ ഒരു മുന്നറിയിപ്പ്. ലോകത്തിൻറെ മുഴുവൻ കണ്ണുകളും ​ഗാസയ്ക്ക് എന്തും സംഭവിക്കാം എന്നുള്ള രീതിയിലാണ് ഇപ്പോൾ പോകുന്നത്. ഇത് യഹൂദന്റെ പക ചോദിച്ചു വാങ്ങുന്ന ഒരു രീതിയാണ് എന്തുകൊണ്ടാണ് ഇത്തരം രീതിയിലുള്ള ഒരു എടുത്തുചാട്ടവും ആക്രമണവും നടത്തിയത് .5000 മിസൈലുകൾ ഒരുമിച്ചു അയച്ചു എല്ലം തകർത്തു, അതിക്രമിച്ചു കയറി കണ്ണിൽ കണ്ടവരെ എല്ലാം വെടിവെച്ചു കൊല്ലുക. ചോദിച്ചു വാങ്ങിയ യുദ്ധം ആണ് ഇത്.

ഇസ്രായേൽ പ്രധാനമന്ത്രി തന്നെ പറയുന്നത് ഞങ്ങൾ യുദ്ധം ആഗ്രഹിച്ചിട്ടില്ല, ഞങ്ങൾ യുദ്ധത്തിന് എതിരാണ് ഞങ്ങൾക്ക് യുദ്ധം ചെയ്യാൻ ഇഷ്ടമല്ല പക്ഷേ ഈ യുദ്ധം ഞങ്ങളുടെ തലയിൽ അടിച്ചേൽപ്പിച്ചതാണ് ഈ യുദ്ധത്തിൽ ഞങ്ങൾ വിജയിച്ചിട്ടില്ല എങ്കിൽ ഇസ്രയേൽ പിന്നെ ഇല്ല ഇസ്രായേലിന്റെ നാശമായിരിക്കും മാത്രമല്ല ഈ യുദ്ധത്തിൽ വിജയിക്കേണ്ടത് ലോകത്തിൻറെ ആവശ്യമാണ്. ഭീകര സംഘടന ഐഎസിന് തുല്യമാണ് ഐസിഎസ് തുല്യമാണ് ഹമാസ്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ജയിക്കേണ്ടത് ലോകത്തിൻറെ ആവശ്യമാണ് ചോദിച്ചു വാങ്ങിയ ഒരു ശിക്ഷയാണ് ഇപ്പോൾ ഹമാസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന യുദ്ധവിദഗ്ധർ പോലും പറയുന്നു .