അമൃത്പാലിനെ ഇന്ത്യയിൽ എത്തിച്ചത് പാക്കിസ്ഥാൻ ആണെന്ന് റിപ്പോർട്ട്

ന്യൂഡൽഹി. ഖാലിസ്ഥാൻ അനുകൂലി അമൃത്പാൽ ദുബായിൽ നിന്നും ഇന്ത്യയിൽ എത്തിയത്. പാക്കിസ്ഥാന്റെ സഹായത്തോടെയെന്ന് റിപ്പോർട്ട്. ഐഎസ്‌ഐയുടെ നേതൃത്വത്തിൽ പഞ്ചാബിനെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വിലയിരുത്തുന്നു. ഇയാൾ മുമ്പ് ദുബായിൽ ട്രക്ക് ഡ്രൈവറായിരുന്നു. ഖലിസ്ഥാൻ അനുകൂലികളുടെ സഹായത്തോടെ അമൃത്പാലിലെ ഖലിസ്ഥാൻ വാദത്തിലേക്ക് എത്തിച്ചത് ഐഎസ്‌ഐ ആണെന്നാണ് വിവരം.

പാക്കിസ്ഥാൻ അമൃത്പാലിലൂടെ വീണ്ടും പഞ്ചാബിൽ ഭീകരവാദത്തിന്റെ വിത്ത് പാകാൻ ശ്രമിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം. എന്നാൽ ഇതുവരെയും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ രക്ഷപ്പെട്ട് പോകുവാൻ ശ്രമിച്ചപ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്നാണ് വിവരം.

സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുവാൻ സംസ്ഥാനത്ത് ഇന്റർനെറ്റ് എസ്എംഎസ് സേവനം വിലക്കിയിരിക്കുകയാണ്. ഞായറാഴ്ച 12 മണിവരെയാണ് വിലക്ക്. തീവ്ര നിലപാട് സ്വീകരിക്കുന്ന വാരീസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവായ അമൃത്പാലിനെ പിടിക്കാൻ ശനിയാഴ്ച രാവിലെയാ് പോലീസ് നടപടി സ്വീകിച്ചത്. ഇയാൾക്കൊപ്പം 78 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. വിദ്വേഷ പ്രസംഗം തട്ടിക്കൊണ്ടു പോകൽ എന്നിവയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ മൂന്ന് കേസുകൾ നിലവിലുണ്ട്.