ഞങ്ങൾ പതിനാല് വർഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു, ഹാപ്പിയായിട്ടാണ് പോയത്, പിരിഞ്ഞതും സന്തോഷത്തോടെ- അഭയ ഹിരൺമയി ​

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരൺമയി. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പൊരുതി മുന്നിൽ എത്തിയ ഗായിക കൂടിയാണ് അവർ. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ഇരുവരും ലിവിംഗ് റിലേഷനിൽ ആയിരുന്നപ്പോഴായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. പലപ്പോഴും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ച് അഭയ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും സൈബർ ആക്രമണത്തിനും ഇരയാകാറുണ്ട്. ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോഴും അഭയ വിമർശനം നേരിടേണ്ടതായി വന്നിട്ടുണ്ട്. പത്ത് വർഷത്തെ ലിവിങ് റിലേഷൻഷിപ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ഇപ്പോളിതാ ഫ്ലവേഴ്സ് ഒരുകോടിയിൽ എത്തിയതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്.

‘ഗോപി സുന്ദറിന് വേണ്ടി മാത്രമേ ഞാനിത് വരെ പാടിയിട്ടുള്ളു. ഇപ്പോഴാണ് വേറെ പാടുന്നത്. വളരെ വൈകിയാണ് ഞാൻ പാട്ടിലേക്ക് കടന്ന് വന്നത്. ഗോപിയുടെ കൂടെ ലിവിംഗ് ടുഗദറായി ഉണ്ടായിരുന്നപ്പോഴാണ് ചെന്നൈയിലേക്ക് പോകുന്നത്. അതല്ലാതെ പാട്ട് പാടാൻ വേണ്ടി പോയതല്ല. ഞങ്ങൾ പതിനാല് വർഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നു. ഹാപ്പിയായിട്ടാണ് പോയത്. പിരിഞ്ഞതും സന്തോഷത്തോടെയാണ്.

എന്നാൽ പിരിഞ്ഞതിന് ശേഷം നല്ലൊരു സൗഹൃദം സൂക്ഷിക്കാൻ പറ്റിയിട്ടില്ല. പക്ഷേ അതൊരു കുഴപ്പമല്ല. അതിനെ കൂടുതലൊന്നും സംസാരിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ പറയുന്നില്ല. ഗോപി സുന്ദറിനൊപ്പം ജീവിക്കാൻ തീരുമാനിച്ചത് അറിഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും എതിർപ്പ് തന്നെയായിരുന്നു.

ആദ്യമേ ഇങ്ങനൊരു ജീവിതമാണെന്ന് അവരോട് പറയാൻ സാധിച്ചിരുന്നില്ല. അതിലൊരു വ്യക്തത വന്നപ്പോഴാണ് പറഞ്ഞത്. നമ്മൾ തീരുമാനിക്കുന്നത് പോലെയാണ് ജീവിതം. അതിലെ ശരിയും തെറ്റും നമ്മൾ അംഗീകരിക്കണം. ഇന്നും എനിക്കൊരു കുറ്റബോധവും തോന്നുമില്ല.‘ഇന്ന് ആലോചിക്കുമ്പോൾ വലിയൊരു വളർച്ച ഉണ്ടായത് ആ ബന്ധത്തിലൂടെയാണെന്ന് മനസിലാവും. കാരണം അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ വളർത്തി കൊണ്ട് വന്നത് അദ്ദേഹമാണ്. പാട്ടുകൾ പഠിക്കേണ്ടതെങ്ങനെയാണെന്ന് ഗോപി പഠിപ്പിച്ച് തന്നു. ശരിക്കും ഇന്നത്തെ എന്റെ ജീവിതവും കരിയറുമൊക്കെ പുള്ളി കാരണം ഉണ്ടായത്.
ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷം മാത്രമല്ല അതിന് മുൻപും സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ തുറന്ന് വെച്ച് ദുഃഖിക്കുന്ന ആളല്ല ഞാൻ

‘ഞങ്ങള്‍ വേണമെന്ന് വിചാരിച്ച് ഉണ്ടായ വേര്‍പിരിയലല്ല. എന്റെ അറിവ് പ്രകാരം അതാണ്. അദ്ദേഹത്തിന്റെ ഭാഗത്ത് എങ്ങനെയാണെന്ന് അറിയില്ല. ഒരു കണ്‍ഫ്യൂഷന്റെ പുറത്തുണ്ടായ പ്രശ്‌നത്തില്‍ പോയതാണ്. അതങ്ങനെ സംഭവിച്ചത് കൊണ്ട് സ്വീകരിക്കുക എന്നേയുള്ളു