ആ നടന്‍ അവാര്‍ഡിന് പിറകെ പോകില്ലെന്ന് ഉറപ്പായിരുന്നു, തുറന്ന് പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജനാര്‍ദ്ദനന്‍. വില്ലന്‍ വേഷങ്ങളിലൂടെ എത്തി പിന്നീട് ഹാസ്യ വേഷങ്ങളിലും സ്വഭാവ നടനായും ജനാര്‍ദ്ദനന്‍ തിളങ്ങി.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഉള്ളില്‍ അദ്ദേഹം കടന്നുകൂടി.ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍.അവാര്‍ഡ് ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് പറയുകയാണ് ജനാര്‍ദ്ദനന്‍. ഇത്രയും വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അവാര്‍ഡിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. നല്ല നല്ല സിനിമകള്‍ ലഭിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ് എന്നും അദ്ദേഹം പറഞ്ഞു.‘എനിക്ക് ഒരു അവാര്‍ഡും കിട്ടിയിട്ടില്ല. എന്റെ മനസ്സിന് തൃപ്തിയുള്ള ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എന്റെ അവാര്‍ഡ്.എന്നേക്കാള്‍ നല്ല ആളുകള്‍ക്കായിരിക്കണമെല്ലോ അവാര്‍ഡ് കൊടുക്കുക.അങ്ങനെ ഞാന്‍ വിശ്വസിക്കുന്നു. ആ വിശ്വാസം എന്നെ സമാധാനപ്പെടുത്തുന്നു.അവാര്‍ഡ് പ്രേരണയാല്‍ നല്‍കുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല.കാരണം ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവാര്‍ഡ് കിട്ടാന്‍ വേണ്ടി ഇതിന്റെ പിറകില്‍ പോയിരുന്നുവെങ്കില്‍ മാത്രമേ ആരെല്ലാമാണ് ഇത് വാങ്ങുന്നത് എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയൂ.ഞാന്‍ ഇതിന് പോയിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ അവാര്‍ഡ് നല്‍കിയാല്‍ സ്വീകരിക്കില്ല എന്നും പറയില്ല.ഏതെങ്കിലുമൊരു കാലത്ത് നമുക്ക് കിട്ടാന്‍ യോഗ്യതയുണ്ടേല്‍ കിട്ടൂ. സലിം കുമാറിന് ഇവിടെ അവാര്‍ഡ് കിട്ടി. എനിക്ക് അത്ര ഉറപ്പാണ് അവന്‍ ഇതിന്റെ പിറകെ പോയിട്ടല്ല ലഭിച്ചതെന്ന്.അത് പോലെ എനിക്കും ഒരുനാള്‍ അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം’.ജനാര്‍ദ്ദനന്‍ പങ്ക്വയ്ക്കുന്നു.