ജാൻവി കപൂറിന്റെ മിനി വസ്ത്രത്തിന് വില 2.75 ലക്ഷം രൂപ

ശ്രീദേവിയുടെ മകൾ എന്ന ലേബലിൽ നിന്നും ഒരു നല്ല അഭിനേത്രി എന്ന നിലയിലേക്ക് എത്തി നിൽക്കുകയാണ് ജാൻവി കപൂർ. അഭിനയത്രിയായ ജാൻവി ഫാഷനിലും വിത്യസ്തത സൂക്ഷിക്കുന്നയാളാണ്. നിരവധിപ്പേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.ട്രെൻഡി സ്റ്റൈലിഷ് വേഷങ്ങൾ തിരഞെടുക്കുന്നതിലും പുതുമ നിലനിർത്തുന്നതിലും ജാൻവി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രമായ ‘റൂഹി’യുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ താരം അണിഞ്ഞ വേഷമാണ് ഫാഷൻ പ്രേമികളുടെ മനം കവർന്നിരിക്കുന്നത്.

അലക്സ് പെറി ഡിസൈൻ ചെയ്ത് നിയോൺ സ്ട്രാപ്പി ഡ്രസ്സിലാണ് ജാൻവി പരിപാടിക്ക് എത്തിയത്. വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജാൻവിയുടെ ഈ സ്റ്റൈലിഷ് ലുക്കും ഫാഷൻ ലോകം ഏറ്റെടുത്തു.

ആഭരണങ്ങൾ ഒന്നും ധരിക്കാതെ ന്യൂഡ് മേക്കപ്പും കെയർലെസ് ഹെയർസ്റ്റൈലുമാണ് ജാൻവി തിരഞ്ഞെടുത്തത്. ഗിൽറ്റർ പതിച്ച ​ഗ്ലാസ് പോയിന്റഡ് ഹീൽസാണ് ഡ്രസ്സിനൊപ്പം അണിഞ്ഞിരിക്കുന്നത്.താരത്തിന്റെ ലുക്കിനെ പ്രശംസിച്ച്‌ നിരവധി ആളുകൾ എത്തിയെങ്കിലും വസ്ത്രത്തിന്റെ വില കേട്ട് പലരും ഒന്ന് ഞെട്ടി. വെയിസ്റ്റ് ലൈനിൽനിന്നുള്ള നീളൻ ഭാഗം നിലം മുട്ടി കിടക്കുന്നു. 2.75 ലക്ഷം രൂപയാണ് ഈ ഡ്രസ്സിന്റെ വില.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)