നല്ല തൊലിക്കട്ടി വേണം ബി​ഗ് ബോസിൽ പോകാൻ, അവിടെ ഉള്ളവർ ഞങ്ങളെ പിരിക്കും- ജീവയും അപർണയും

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. എല്ലാ ബി​ഗ് ബോസ് സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള പ്രഡിക്ഷൻ ലിസ്റ്റിൽ ജീവയുടേയും അപർണയുടേയും പേരുണ്ടാകാറുണ്ട്. എന്നാൽ തങ്ങൾക്ക് ബി​ഗ് ബോസിൽ പങ്കെടുക്കാൻ പോകാൻ തീരെ താൽപര്യമില്ലെന്നാണ് പറയുന്നത്. വാക്കുകളിങ്ങനെ,

ബി​ഗ് ബോസിൽ പോവില്ല. ഞങ്ങൾക്ക് ഇന്ററസ്റ്റുള്ള പ്ലാറ്റ് ഫോം അല്ല. ബി​ഗ് ബോസിൽ പോകാൻ ഭയങ്കര ​ഗഡ്സ് വേണം. ബി​ഗ് ബോസിൽ പോയ കുറേപ്പേരെ അടുത്ത് അറിയാം, പേളി മാണി മുതൽ ആര്യ ചേച്ചി വരെ. നല്ല തൊലിക്കട്ടി വേണം ബി​ഗ് ബോസിൽ പോകാൻ. ബി​ഗ് ബോസ് തങ്ങളുടെ ഏരിയയല്ലെന്നും ബി​ഗ് ബോസിലേക്ക് പോകുന്നത് നമ്മൾ തന്ന കുഴി കുഴിച്ച് ​ഗുലുമാലിൽ വീഴുന്നതുപോലെയാണെന്നും ജീവയും അപർണയും പറയുന്നു. ബി​ഗ് ബോസിൽ പോവില്ല. ഞങ്ങൾക്ക് ഇന്ററസ്റ്റുള്ള പ്ലാറ്റ് ഫോം അല്ല. ബി​ഗ് ബോസിൽ പോകാൻ ഭയങ്കര ​ഗഡ്സ് വേണം. ബി​ഗ് ബോസിൽ പോയ കുറേപ്പേരെ അടുത്ത് അറിയാം…. പേളി മാണി മുതൽ ആര്യ ചേച്ചി വരെ. നല്ല തൊലിക്കട്ടി വേണം ബി​ഗ് ബോസിൽ പോകാൻ.’

മാത്രമല്ല തർക്കിക്കാൻ പറ്റണം. പക്ഷെ ഞങ്ങൾക്ക് അത് പറ്റില്ല. മാത്രമല്ല കുറച്ച് പേർ കൂടി നിന്ന് നെ​ഗറ്റീവ് പറഞ്ഞാൽ എനിക്ക് അവിടെ നിൽക്കാൻ ഇഷ്ടമല്ല. അവിടെ നിന്നും മാറിപ്പോകും. പക്ഷെ ബി​ഗ് ബോസ് ഹൗസിൽ ചെന്നാൽ ഒഴിഞ്ഞ് മാറിപോകാനും സ്ഥലമില്ലല്ലോ. അവിടെ എവിടെ ചെന്നാലും ഇവരൊക്കെ തന്നെയല്ലേ ഉണ്ടാകൂ. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തതിനെ കുറിച്ച് സംസാരിച്ച് ജീവ പറഞ്ഞു. എന്നെ സംബന്ധിച്ച് ബി​ഗ് ബോസ് ഒരു ​ഗുലുമാലാണ്. നമ്മൾ തെരഞ്ഞെടുത്ത് നമ്മളുടെ ചോയ്സിൽ നമ്മൾ പോകുന്ന നമ്മൾ തന്നെ കുഴിച്ച് ഇറങ്ങുന്ന ​ഗുലുമാലാണ് ബി​ഗ് ബോസ്.

അവിടെ നിന്ന് നമ്മുടെ ടാറ്റിക്സും രീതിയുമൊക്കെ വെച്ച് സർവൈവ് ചെയ്ത് വന്നാൽ അടിപൊളിയാണ്. ‘ബി​ഗ് ബോസ് ഒരു ​ഗെയിമാണ്. പക്ഷെ പലരും കരുതി വെച്ചിരിക്കുന്നത് സ്വന്തം സ്വഭാവം കണ്ടുപിടിക്കുന്ന ഷോയാണെന്നാണ്. പിന്നെ മെന്റലി വളരെ ഫ്രസ്ട്രേറ്റഡാകും. കപ്പിളായി പോയി കഴിഞ്ഞാൽ ചിലപ്പോൾ അവിടെ ഉള്ളവർ ഞങ്ങളെ പിരിക്കും. തങ്ങൾ‌ പല്ല് തേക്കാതെയാണ് മിക്ക ദിവങ്ങളിലും ഭക്ഷണം കഴിക്കുന്നതെന്നും അപർണയും ജീവയും പറഞ്ഞു. വായിൽ വെള്ളമൊഴിച്ച് തുപ്പിയശേഷം ഭക്ഷണം കഴിക്കുകയാണ് ചെയ്യാറെന്നും ഇരുവരും പറഞ്ഞു.

അപർണ എയർഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപർണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വളരെ ആകസ്മികമായിട്ടാണ് ജീവ അവതാരകനായി മാറിയതെന്ന് മുമ്പ് തന്നെ ജീവ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിനൊപ്പം അവതാരകർക്കുള്ള ഓഡിഷനിൽ പങ്കെടുക്കാൻ കൂട്ടുപോയ ജീവ ആകസ്മികമായി വേദിയിൽ എത്തുകയായിരുന്നു

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.