വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി ജിഷിൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

ജീവിത നൗക പരമ്പരയിലും, പൂക്കാലം വരവായി പരമ്പരയിലും ആണ് ഇപ്പോൾ ജിഷിൻ തിളങ്ങുന്നത്. സുധി എന്ന കഥാപാത്രമായിട്ടാണ് ജിഷിൻ പരമ്പരയിൽ എത്തുന്നത്. അടുത്ത സുഹൃത്തും നടനുമായ രഞ്ജിത്ത് രാജിൻ്റെ പുതിയ പരമ്പരയ്ക്ക് ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.എന്റെ ഭാര്യ എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പരയിലൂടെ വർഷങ്ങൾക്ക് ശേഷം നായകനായി തിരിച്ചു വരുന്ന സന്തോഷം അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനെ ട്രോളിക്കൊണ്ടാണ് ജിഷിൻ എത്തിയിരിക്കുന്നത്.

‘വർഷങ്ങൾ നീണ്ട കാത്തിരിപ്പിനോടുവിൽ ഞാൻ നായകനായി വീണ്ടും തിരിച്ചെത്തുന്ന എന്റെ പുതിയ സീരിയൽ “എന്റെ ഭാര്യ” ഫ്ലവേഴ്സ് ചാനലിലൂടെ ഉടൻ നിങ്ങളുടെ സ്വീകരണ മുറിയിൽ എത്തുന്നു, നാളിതു വരെ തന്ന എല്ലാ സപ്പോർട്ടും പ്രാർത്ഥനയും എന്റെ ഇ വർക്കിനും ഉണ്ടാമെന്ന പ്രതീക്ഷയിൽ ഞാൻ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വീണ്ടും എത്തുകയാണ് എല്ലാ ദിവസവും ഉച്ചയ്‌ക്കു 2 മണിക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണം.’ രഞ്ജിത്ത് കുറിച്ചു.

രഞ്ജിത്തിൻ്റെ ഈ ഇൻസ്റ്റാഗ്രാം കുറിപ്പിൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജിഷിൻ്റെ പോസ്റ്റ്. . ‘വന്ന് വന്ന് ഇവന്റെ ഐഡി വരെ ഇവന് പണി കൊടുത്തു തുടങ്ങി. 1523 വർഷങ്ങൾ കാത്തിരിക്കാൻ നീ എന്നാടാ വേഴാമ്പലോ ? . പണികൾ ഏറ്റു വാങ്ങാൻ രഞ്ജിത്തിന്റെ ജീവിതം ഇനിയും ബാക്കി . എന്തായാലും ഫ്ലവേഴ്സ് ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന എന്റെ രണ്ടു ചങ്കുകളുടെയും രഞ്ജിത്ത് രാജിൻ്റെയും മഹേഷ് ലക്ഷ്മണൻ്റെയും പുതിയ സീരിയൽ “എന്റെ ഭാര്യ” ക്ക് എന്റെ എല്ലാ വിധ ആശംസകളും.’

‘കൂടാതെ ‘എന്റെ ഭാര്യ’ അഭിനയിക്കുന്ന, ഫ്ലവേഴ്സ് ചാനലിൽ എല്ലാ ദിവസവും ഉച്ചക്ക് 1 മണിക്ക് ടെലികാസ്റ്റ് ചെയ്യുന്ന “മൂടൽമഞ്ഞ്” എന്ന സീരിയലിനും എന്റെ ആശംസകൾ. ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ.. ഒന്ന് കൂടി വായിച്ച് നോക്ക്. അപ്പൊ മനസ്സിലാവും. ചുരുക്കം പറഞ്ഞാൽ രണ്ടു സീരിയലിനും ആശംസകൾ. Note: രഞ്ജിത്തേ.. ഒരുദിവസം ഞാൻ ലൊക്കേഷനിലേക്ക് വരുന്നുണ്ട് കേട്ടോ.