അവള് ഫോട്ടോ സെഷന് പോയപ്പോൾ ഉളുപ്പില്ലാതെ പുറകെ പോയി അന്തസ്സായി എരന്ന് എടുത്ത ഫോട്ടോയാണ് കൊള്ളാമോയെന്ന് ജിഷിൻ

അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്.മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.അമല സീരിയലിലെ വില്ലനായി എത്തിയ നടൻ ജിഷിനെ പ്രണയിച്ച് വിവാഹം കഴിച്ചു.മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്‌ ജിഷിൻ മോഹനും വരദയും.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

അമല എന്ന സീരിയലിൽ വില്ലനായി എത്തിയ ജിഷിനാണ് ജീവിതത്തിൽ വരദയ്ക്ക് നായകനായത്.സീരിയലിലെ ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു2014 മെയ് 25 നു ആയിരുന്നു വിവാഹം.റീജിയണൽ ക്യാൻസർ സെന്ററിലെ കുട്ടികൾക്കൊപ്പമായിരുന്നു അന്ന് വിവാഹസദ്യ താരദമ്പതികൾ കഴിച്ചത്.വിവാഹവും അധികം ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായി തന്നെയായിരുന്നു.

ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ്.ജിഷിൻ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് നൽകിയ കാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.അവള് ഫോട്ടോ സെഷന് പോയപ്പോൾ ഉളുപ്പില്ലാതെ പുറകെ പോയി അന്തസ്സായി എരന്ന് എടുത്ത ഫോട്ടോ.കൊള്ളാമോ എന്ന് ചോദിച്ചു കൊണ്ടാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.ജിഷിന്റെ ക്യാപ്ഷൻ ഒരു രക്ഷയുമില്ല എന്ന് പറഞ്ഞു കൊണ്ടാണ് പലരും ഫോട്ടോയ്ക്ക് അഭിപ്രായം പറയുന്നത്.എരന്ന് എടുത്ത ഫോട്ടോ ആണെങ്കിലും സംഗതി കൊള്ളാം എന്ന് പറയുന്നവരുണ്ട്.

സീരിയലിൽ വില്ലൻ വേഷം ധരിക്കുമ്പോഴും യഥാർത്ഥ ജീവിതത്തിൽ ഒരു ഹാസ്യ നടനാണ് ജിഷിൻ മോഹൻ.അമല കൂടാതെ ഓട്ടോഗ്രാഫ്,അമ്മ,കസ്തൂരിമാൻ,സരയു,ആയിരത്തിൽ ഒരുവൻ,അച്ഛന്റെ മക്കൾ,ദോസ്ത്,ചക്രവാകം തുടങ്ങിയ സീരിലുകളിലും ജിഷിൻ അഭിനയിച്ചിട്ടുണ്ട്.പൃഥ്വിരാജ് നായകനായ വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയ ജീവിതത്തിലേക്ക് കടന്നത് തുടർന്ന് സുൽത്താൽ,മകന്റെ അച്ഛൻ,ഉത്തരാ സ്വയംവരം,വലിയങ്ങാടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള വരദ ശ്രദ്ധിയ്ക്കപ്പെട്ടത് മിനി സ്‌ക്രീനിലൂടെ തന്നെയാണ്.അൽ മല്ലു എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വരദ അഭിനയിച്ചത്.