പിണക്കത്തിലായത് കൊണ്ടാണ് പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ, മനോഹര കുറിപ്പുമായി ജിഷിൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്. കഴിഞ്ഞ ദിവസം ജിഷിന്റേയും വരദയുടേയും ഏഴാം വിവാഹ വാർഷികമായിരുന്നു. സന്തോഷദിനത്തിൽ ക്യാപ്ഷൻ സിംഹമെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കാറുള്ള ജിഷിൻ പങ്കുവച്ച രസകരമായ കുറിപ്പാണിപ്പോൾ വൈറലായിരിക്കുന്നത്. എല്ലാവരും വിവാഹ വാർഷികത്തിന് രാവിലെതന്നെ പോസ്റ്റിടാറുണ്ടെന്നും, എന്നാൽ ഈയിടെയായി ഉറങ്ങിയെണീക്കാൻ വൈകുന്നതു കൊണ്ടാണ് തലേന്നുതന്നെ പോസ്റ്റിടുന്നതെന്നുമാണ് ജിഷിൻ പറയുന്നത്

കുറിപ്പിങ്ങനെ

May25. ഞങ്ങളുടെ Wedding Anniversary. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാൻ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ്‌ ഇടേണ്ടത്. അല്ലെങ്കിൽ ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ .. അതുകൊണ്ട് May 25 തീരാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ ഞാൻ ഈ പോസ്റ്റിടുന്നു.എന്റെ വാമഭാഗമായ, (അർത്ഥം എന്താണോ എന്തോ . ഇനിയിപ്പം വല്ല തെറിയും ആണേൽ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാർഷികാശംസകൾ